കാലപ്പഴക്കം ചെന്ന വാഹനങ്ങൾക്ക് ഇന്ധനം നിർത്തലാക്കി ദില്ലി സർക്കാർ; കട്ടപ്പുറത്താകുന്നത് 62 ലക്ഷം വാഹനങ്ങൾ

Wait 5 sec.

കാലപ്പഴക്കം ചെന്ന വാഹനങ്ങൾക്ക് ഇന്ധനം നിർത്തലാക്കി ദില്ലി സർക്കാർ. 15 വർഷം പഴക്കമുള്ള പെട്രോൾ വാഹനങ്ങളും 10 വർഷം പഴക്കമുള്ള ഡീസൽ വാഹനങ്ങൾക്കുമാണ് പെട്രോൾ പമ്പുകളിൽ ഇന്ധനം നിഷേധിച്ചത്. ഇതോടെ രാജ്യ തലസ്ഥാനത്ത് 62 ലക്ഷം വാഹനങ്ങൾ കട്ടപ്പുറത്താകും. 15 വർഷ പഴക്കമുള്ള പെട്രോൾ വാഹനങ്ങൾക്കും 10 വർഷം പഴക്കമുള്ള ഡീസൽ വാഹനങ്ങൾക്കും രാജ്യ തലസ്ഥാനത്തെ പമ്പുകളിൽ ഇനി ഇന്ധനം ലഭിക്കില്ല. ഇതോടെ ദില്ലിയിൽ മാത്രം 62 ലക്ഷം വാഹനങ്ങളെയാണ് ഇത് സാരമായി ബാധിക്കുന്നത്. ALSO READ; സിദ്ധരാമയ്യ മുഖ്യമന്ത്രിയാകുന്നതില്‍ പ്രധാന പങ്ക് തന്റേത്, അദ്ദേഹത്തിന് ലോട്ടറിയടിച്ചു; വെട്ടിലായി കോണ്‍ഗ്രസ്; ബിആര്‍ പാട്ടീലിന്റെ ഫോണ്‍ കോള്‍ ചോര്‍ന്നുസർക്കാറിന്‍റെ പൊടുന്നനെയുള്ള തീരുമാനത്തിൽ ആശങ്കയിലാണ് വാഹന ഉടമകൾ. കാലാവധി കഴിഞ്ഞ വാഹനങ്ങൾ കണ്ടെത്താനും നടപടി സ്വീകരിക്കാനും ഗതാഗത വകുപ്പ് പ്രത്യേക പദ്ധതി ആവിഷ്കരിച്ചിട്ടുണ്ട്. ദില്ലിയിലെ 498 പെട്രോൾ പമ്പുകളിൽ ഓട്ടോമാറ്റിക് നമ്പർപ്ലേറ്റ് റെക്കഗ് ക്യാമറകൾ സ്ഥാപിച്ചു. വാഹനം സോഫ്റ്റ്‌വെയറിലെ ഡാറ്റ ബേസുമായാണ് ക്യാമറ ബന്ധിപ്പിച്ചിട്ടുള്ളത്. 100 പമ്പുകളിൽ പോലീസ് ഉദ്യോഗസ്ഥരെയും 50 മുകളിൽ ഗതാഗത വകുപ്പ് ഉദ്യോഗസ്ഥരും 350 പമ്പുകളിൽ ട്രാഫിക് പൊലീസിനെയും വാഹനപ്പെടുത്തി എടുക്കാൻ വിന്യസിപ്പിച്ചിട്ടുണ്ട്.The post കാലപ്പഴക്കം ചെന്ന വാഹനങ്ങൾക്ക് ഇന്ധനം നിർത്തലാക്കി ദില്ലി സർക്കാർ; കട്ടപ്പുറത്താകുന്നത് 62 ലക്ഷം വാഹനങ്ങൾ appeared first on Kairali News | Kairali News Live.