പ്രൊജക്ട് സയന്റിസ്റ്റുമാരുടെയും പ്രോഗ്രാമര്‍മാരുടെയും പാനല്‍; ഉദ്യോഗാര്‍ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു

Wait 5 sec.

കേരള സംസ്ഥാന റിമോട്ട് സെന്‍സിങ് ആന്‍ഡ് എന്‍വയോണ്‍മെന്റ് സെന്റര്‍ നടപ്പിലാക്കി വരുന്ന പ്രൊജക്ടുകളില്‍ താത്കാലിക അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നതിനായി പ്രൊജക്ട് സയന്റിസ്റ്റുമാരുടെയും പ്രോഗ്രാമര്‍മാരുടെയും പാനല്‍ തയ്യാറാക്കുന്നതിന് യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. പ്രൊജക്ട് സയന്റിസ്റ്റ് (സ്പേസ് ടെക്നോളജി) 30 ഒഴിവും പ്രൊജക്ട് സയന്റിസ്റ്റ് (എര്‍ത്ത് സയന്‍സ്) 25 ഒഴിവും പ്രോഗ്രാമര്‍ 20 ഒഴിവുമുണ്ട്.പ്രൊജക്ട് സയന്റിസ്റ്റ് (സ്‌പേസ് ടെക്‌നോളജി) തസ്തികയില്‍ ജിയോ ഇന്‍ഫോമാറ്റിക്‌സ്/ റിമോട്ട് സെന്‍സിങ്/ ജി ഐ എസ്/ ജിയോ മാറ്റിക്‌സ്/ ജിയോ സ്‌പേഷ്യല്‍ ടെക്‌നോളജി എന്നിവയില്‍ ഏതിലെങ്കിലുമുള്ള ഫസ്റ്റ് ക്ലാസ് ബിരുദാനന്തര ബിരുദം, റിമോട്ട് സെന്‍സിങ്/ ജി ഐ എസ് പ്രൊജക്ടുകളില്‍ ഒരു വര്‍ഷത്തെ പ്രവര്‍ത്തിപരിചയവുമാണ് യോഗ്യത.Read Also: കീം 2025 പരീക്ഷാ ഫലം പ്രഖ്യാപിച്ചു: എൻജിനീയറിങ്ങിൽ ഒന്നാം റാങ്ക് ജോൺ ഷിനോജിന്; ഫാർമസി പരീക്ഷയിൽ അനഘ അനിൽ ഒന്നാമത്പ്രൊജക്ട് സയന്റിസ്റ്റ് (എര്‍ത്ത് സയന്‍സ്) തസ്തികയില്‍ എര്‍ത്ത് സയന്‍സ്/ ജിയോളജി/ ജോഗ്രഫി/ ജിയോ ഫിസിക്‌സ് എന്നിവയില്‍ ഏതിലെങ്കിലുമുള്ള ഫസ്റ്റ് ക്ലാസ് ബിരുദാനന്തര ബിരുദം, റിമോട്ട് സെന്‍സിങ്/ ജി ഐ എസ് പ്രൊജക്ടുകളില്‍ ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയവുമാണ് യോഗ്യത.പ്രോഗ്രാമര്‍ തസ്തികയില്‍ കമ്പ്യൂട്ടര്‍ സയന്‍സ്/ ഐ ടി എന്നിവയില്‍ ബി ടെക്/ ബി ഇ ബിരുദം അല്ലെങ്കില്‍ എം എസ് സി കമ്പ്യൂട്ടര്‍ സയന്‍സ്/ എം സി എ എന്നിവയിലുള്ള ബിരുദമാണ് യോഗ്യത. പ്രോഗ്രാമിങ്ങില്‍ (വെബ്, മൊബൈല്‍ ആപ്ലിക്കേഷന്‍ നിര്‍മാണം) ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയം ഉണ്ടാകണം.ഉയര്‍ന്ന പ്രായപരിധി 36 വയസ് (01.01.2025ന് 36 വയസ് കവിയരുത്). പട്ടികജാതി/ പട്ടികവര്‍ഗക്കാര്‍ക്കും മറ്റു പിന്നാക്ക വിഭാഗക്കാര്‍ക്കും നിയമാനുസൃത ഇളവ് ലഭിക്കും. പ്രവൃത്തി പരിചയമുള്ള ഉദ്യോഗാര്‍ഥികള്‍ പരിചയ സര്‍ട്ടിഫിക്കറ്റ് (സ്ഥാപനത്തിന്റെ പേര്, തസ്തികയുടെ പേര്, കാലയളവ്, സര്‍ട്ടിഫിക്കറ്റ് നല്‍കിയ അധികാരിയുടെ പേര് ഉള്‍പ്പെടെ) അപേക്ഷയോടൊപ്പം അപ്ലോഡ് ചെയ്യണം. അപേക്ഷകള്‍ ഓണ്‍ലൈനായി ജൂലൈ 6ന് മുമ്പ് www.ksrec.kerala.gov.in ലൂടെ സമര്‍പ്പിക്കണം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍ ലഭിക്കും.The post പ്രൊജക്ട് സയന്റിസ്റ്റുമാരുടെയും പ്രോഗ്രാമര്‍മാരുടെയും പാനല്‍; ഉദ്യോഗാര്‍ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു appeared first on Kairali News | Kairali News Live.