ഗസയില്‍ ഇസ്‌റാഈല്‍ ഇന്നു നടത്തിയ ആക്രമണത്തില്‍ മരണം 47

Wait 5 sec.

ഗസ | ഇസ്‌റാഈല്‍ ഗസയില്‍ ഇന്നു രാവിലെ നടത്തിയ ആക്രമണത്തില്‍ മരണം 47 ആയതായി ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.കഴിഞ്ഞ നാല് ആഴ്ചകളില്‍ ജീവകാരുണ്യ വസ്തുക്കളുടെ വിതരണ കേന്ദ്രങ്ങളില്‍ ഇസ്‌റാഈല്‍ നടത്തിയ ആക്രമണങ്ങളില്‍ 549 പേര്‍ കൊല്ലപ്പെട്ടതായി ഗസയുടെ ഔദ്യോഗിക മാധ്യമം അറിയിച്ചു. ഈ സംഭവങ്ങളില്‍ കുറഞ്ഞത് 4,066 പേര്‍ക്ക് പരിക്കേറ്റു. ഇസ്്‌റാഈ ല്‍ പിന്തുണയുള്ള ഗസ ഹുമാനിറ്റേറിയന്‍ ഫൗണ്ടേഷന്‍ (ജി എച്ച് എഫ്) സഹായ വിതരണ കേന്ദ്രങ്ങളിലാണ് ആക്രമണം നടത്തിയത്.തെക്കന്‍ ലെബനനിലെ നബാത്തിയ ലക്ഷ്യമിട്ട് ഇസ്‌റാഈല്‍ നടത്തിയ ആക്രമണത്തില്‍ ഒരു സ്ത്രീ കൊല്ലപ്പെടുകയും 20 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇന്നലെ ഡ്രോണ്‍ ആക്രമണങ്ങളില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടതിനു പിന്നാലെയാണിത്.ഗാസയ്ക്കെതിരായി ഇസ്‌റാഈല്‍ നടത്തുന്ന യുദ്ധത്തില്‍ ഇതുവരെ കുറഞ്ഞത് 56,331 പേര്‍ കൊല്ലപ്പെടുകയും 132,632 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഗാസയിലെ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്ക് വ്യക്തമാക്കുന്നു. ഒക്ടോബര്‍ ഏഴിലെ ആക്രമണങ്ങളില്‍ ഇസ്‌റാഈലില്‍ 1,139 പേര്‍ കൊല്ലപ്പെടുകയും 200 ലധികം പേര്‍ തടവിലാക്കപ്പെടുകയും ചെയ്തിരുന്നു.