ദില്ലിയില്‍ എയര്‍ ഇന്ത്യ വിമാനം 900 അടിയിലേക്ക് താഴ്ന്നു. ടേക്ക്ഓഫിന് പിന്നാലെ നിയന്ത്രണം വിട്ടാണ് വിമാനം താഴ്ന്നതെന്ന് റിപ്പോർട്ടുകൾ. ദില്ലി-വിയന്ന ബോയിങ് 777 വിമാനമാണ് അപകടത്തിലേക്ക് നീങ്ങിയത്. എടിസിയുടെ ഇടപെടലിൽ വലിയ ദുരന്തം ഒഴിവായി. അഹമ്മദാബാദ് വിമാന ദുരന്തത്തിന് ശേഷം 36 മണിക്കൂറിനിടെയാണ് അപകടം. ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) അപകടത്തിൽ അന്വേഷണം ആരംഭിച്ചു.ജൂൺ 14 ന് പുലർച്ചെ 2:56 നാണ് വിമാനം പറന്നുയർന്നത്. വിമാനം 9 മണിക്കൂർ 8 മിനിറ്റിനുശേഷം വിയന്നയിൽ ലാൻഡ് ചെയ്തുവെന്ന് ഫ്ലൈറ്റ്റാഡാർ ഡാറ്റ റിപ്പോർട്ട് നൽകി. AI 171 അപകടത്തെത്തുടർന്ന് ഡിജിസിഎ അന്വേഷിച്ചപ്പോഴാണ് ഈ വിവരങ്ങൾ പുറത്തുവന്നത്. വിമാനത്തിന്റെ ഡാറ്റാ റെക്കോർഡർ പരിശോധിച്ചതിനെ തുടർന്നാണ് വിമാനം 900 അടിയിലേക്ക് താഴ്ന്ന വിവരമറിയുന്നത്.Also read – ‘എന്നും എപ്പോഴും ജീവനക്കാര്‍ക്കൊപ്പം’: കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ജൂണ്‍ മാസത്തെ ശമ്പളം 30ന് വിതരണം ചെയ്തു: മന്ത്രി കെ ബി ഗണേഷ് കുമാര്‍“ടേക്ക് ഓഫ് കഴിഞ്ഞയുടനെ, സ്റ്റിക്ക് ഷേക്കർ മുന്നറിയിപ്പും GPWS മുങ്ങിപ്പോകരുതെന്ന മുന്നറിയിപ്പും ഉണ്ടായിരുന്നു. GPWS മുന്നറിയിപ്പ് രണ്ടുതവണ നൽകിയിരുന്നു. പറക്കുന്നതിനിടെ ഏകദേശം 900 അടി ഉയരത്തിലേക്ക് താഴ്ന്നു. തുടർന്ന്, ജീവനക്കാർ വിമാനം വീണ്ടെടുത്ത് വിയന്നയിലേക്കെത്തി”- അധികൃതർ പറഞ്ഞതിങ്ങനെ.The post ദില്ലിയില് എയര് ഇന്ത്യ വിമാനം 900 അടിയിലേക്ക് താഴ്ന്നു: ഒഴിവായത് വലിയ ദുരന്തം appeared first on Kairali News | Kairali News Live.