ഫിഫ ക്ലബ്ബ് വേള്‍ഡ് കപ്പിലെ ഗോള്‍വേട്ടക്കാരുടെ പട്ടികയില്‍ കൊമ്പന്‍ അന്നും ഇന്നും ക്രിസ്റ്റിയാനോ റൊണാള്‍ഡോ തന്നെ. ഫിഫ ക്ലബ്ബ് വേള്‍ഡ് കപ്പിലിലെ ഈ സീസണിലെ ടൂര്‍ണമെന്റില്‍ താരം കളിക്കാതിരുന്നത് ആരാധകരെ ഏറെ നിരാശയില്‍ ആഴ്ത്തിയിരുന്നു. എന്നാല്‍ ഇക്കുറിയും ഗോള്‍വേട്ടക്കാരുടെ പട്ടികിയല്‍ മുന്നില്‍ റൊണാള്‍ഡോ തന്നെയാണ്. റൊണാള്‍ഡോയുടെ ഏഴ് ഗോളുകളെ മറികടക്കാന്‍ ഈ സീസണിലും ഒരു കളിക്കാരനും സാധിച്ചില്ല .റൊണാള്‍ഡോക്ക് തൊട്ടുപിന്നാലെ ഉണ്ടായിരുന്ന ലയണല്‍ മെസി ഈ സീസണില്‍ റോണാള്‍ഡോക്ക് ഒപ്പമെത്തുമെന്ന് കണക്കു കൂട്ടിയെങ്കിലും ഇന്റര്‍ മയാമി പ്രീക്വാര്‍ട്ടറില്‍ മെസി പുറത്തായി.Also read- വിംബിൾഡൺ 2025 | കിരീടം സ്വന്തമാക്കാനായി പോരാടുന്ന മികച്ച 5 താരങ്ങൾമെഴ്സിഡെസ് ബെന്‍സ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ എതിരില്ലാത്ത നാല് ഗോളിനാണ് പിഎസ്ജിയോട് ഇന്‍ര്‍മയാമി പരാജയം ഏറ്റുവാങ്ങിയത്. ഏഴ് ഗോളുകള്‍ സ്വന്തമാക്കി ഒന്നാമതുള്ള റൊണാള്‍ഡോക്ക് തൊട്ടു പിന്നില്‍ 6 ഗോളുകളുമായി ലയണല്‍ മെസി, കരീം ബെന്‍സമ, ഗാരത് ബെയ്ല്‍ എന്നിവരാണുള്ളത്. in fifa club world Cristiano Ronaldo was and is still the greatest goalscorer.The post ക്രിസ്റ്റിയാനോ റൊണാള്ഡോ അന്നും ഇന്നും ഗോള്വേട്ടക്കാരിലെ കൊമ്പന് appeared first on Kairali News | Kairali News Live.