സര്‍ക്കാര്‍ സേവനങ്ങള്‍ ജനങ്ങളുടെ അവകാശമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വടകര നഗരസഭ ഓഫീസ് കം ഷോപ്പിങ് കോംപ്ലക്സിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ഓഫീസുകള്‍ കയറിയിറങ്ങാതെ ജനങ്ങള്‍ക്ക് സേവനങ്ങള്‍ ലഭ്യമാക്കാനാണ് കെ സ്മാര്‍ട്ട് പോലുള്ള പദ്ധതികള്‍ ആവിഷ്കരിച്ചതെന്നും അതിന്റെ ലക്ഷ്യത്തെ പൂര്‍ണമായി ഉള്‍ക്കൊള്ളാന്‍ ജീവനക്കാര്‍ തയാറാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.സേവനങ്ങള്‍ ജനങ്ങളുടെ അവകാശവും ജീവനക്കാരും ഉദ്യോഗസ്ഥരുമെല്ലാം ജനങ്ങളുടെ സേവകരുമാണ് ഒരിക്കൽ കൂടി ഓർമ്മിപിക്കുകയായിരുന്നു മുഖ്യമന്ത്രി. സത്യസന്ധതയോടെയും ആത്മാര്‍ഥതയോടെയും ജോലിചെയ്യുന്ന ജീവനക്കാരെ എല്ലാ നിലക്കും സംരക്ഷിക്കും. എന്നാല്‍, അഴിമതിക്കാരോട് വിട്ടുവീഴ്ചയുണ്ടാകില്ല. വ്യാവസായിക മുന്നേറ്റം, മാലിന്യ നിര്‍മാര്‍ജനം, പാലിയേറ്റീവ് കെയര്‍, ജൈവ വൈവിധ്യ സംരക്ഷണം തുടങ്ങിയ കാര്യങ്ങളില്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് വലിയ പങ്കുവഹിക്കാനുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.Also read: ജൂലൈ 1 മുതല്‍ നടക്കുന്ന ഫയല്‍ അദാലത്തിനാവശ്യമായ വകുപ്പുതല ക്രമീകരണങ്ങള്‍ അടിയന്തരമായി പൂര്‍ത്തിയാക്കാൻ നിർദേശം നൽകി മുഖ്യമന്ത്രിവരും കാലങ്ങളിൽ കൂടുതൽ ജാഗ്രതയോടെ കൈകാര്യം ചെയ്യേണ്ടേ പദ്ധതികളാണ് പൂർത്തികരിക്കേണ്ടത് എന്നും നവംബർ ഒന്നോടെ അതിദാരിദ്രരില്ലാത്ത സംസ്ഥാനമായി കേരളത്തെ മാറ്റണമെന്നും നാല് മാസം മാത്രമാണ് ബാക്കിയെന്നും മുഖ്യമന്ത്രി പറഞ്ഞു. 15 കോടി രൂപ ചെലവില്‍ നാലു നിലകളിലായി നിര്‍മിച്ച കെട്ടിടത്തില്‍ നഗരസഭ ഓഫീസ്, കൗണ്‍സില്‍ ഹാള്‍,എന്നിവയാണ് പ്രവർത്തിക്കുന്നത്.ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് അധ്യക്ഷത വഹിച്ചു.The post ‘സര്ക്കാര് സേവനങ്ങള് ജനങ്ങളുടെ അവകാശം’: മുഖ്യമന്ത്രി appeared first on Kairali News | Kairali News Live.