‘ഇന്ത്യക്ക് മതേതര രാജ്യമായി നിലനില്‍ക്കാനാകില്ല’; വിവാദ പ്രസ്താവനയുമായി ബിജെപി എംപി സുധാന്‍ഷു ത്രിവേദി

Wait 5 sec.

ഇന്ത്യക്ക് മതേതര രാജ്യമായി നിലനില്‍ക്കാനാകില്ലെന്ന് ബിജെപി നേതാവും എംപിയുമായ സുധാന്‍ഷു ത്രിവേദി. ദേശീയ ചിഹ്നത്തിലെ അശോക ചക്രം ഹിന്ദു ചിഹ്നമാണെന്ന് മറക്കരുതെന്നും ബി ജെ പി എം പി പറഞ്ഞു. ദില്ലിയില്‍ കേരള സ്റ്റോറി സിനിമയുടെ പുസ്തക പ്രകാശന ചടങ്ങിലാണ് ബിജെപി എംപിയുടെ വിവാദ പ്രസ്താവന.ദില്ലിയില്‍ നടന്ന കേരള സ്റ്റോറിയുടെ പുസ്തക പതിപ്പായ ദി അണ്‍ടോള്‍ഡ് കേരള സ്റ്റോറിയുടെ പ്രകാശന ചടങ്ങിലാണ് ബിജെപി നേതാവും എംപിയുമായ സുധാന്‍ഷു ത്രിവേദിയുടെ വിവാദ പരാമര്‍ശം. ഇന്ത്യക്ക് മതേതര രാജ്യമായി നിലനില്‍ക്കാനാകില്ലെന്ന് സുധാന്‍ഷു ത്രിവേദി പറഞ്ഞു. ദേശീയ ചിഹ്നത്തിലെ അശോക ചക്രം ഹിന്ദു ചിഹ്നമാണെന്ന് മറക്കരുത്. മതേതരത്വത്തിന്റെ പേരില്‍ വിശ്വാസത്തിനും സംസ്‌കാരത്തിനും മേലെ കടന്നുകയറുകയാണെന്നും ബിജെപി എംപി.Also read: യാത്രക്കാരുടെ ശ്രദ്ധയ്ക്ക് ; നാളെ മുതൽ ട്രെയിൻ ടിക്കറ്റുകളുടെ നിരക്ക് കൂടുംകമ്യൂണിസ്റ്റുകാര്‍ കേരളത്തില്‍ അധികാരത്തില്‍ എത്തിയതോടെയാണ് ഭാരതീയ സംസ്‌കാരത്തെ തച്ചുടക്കാന്‍ ശ്രമം തുടങ്ങിയതെന്നായിരുന്നു ബിജെപി എംപിയുടെ മറ്റൊരു വിവാദ പരാമര്‍ശം. മലപ്പുറത്ത് ഒരു വിഭാഗം വിവാഹ പ്രായം 16-ലേക്ക് ചുരുക്കി. ഇതിനെ പിന്തുണച്ചവരാണ് കേരളത്തിലെ കോണ്‍ഗ്രസുകാരെന്നും സുധാന്‍ഷു ത്രിവേദി പറഞ്ഞു. ഭരണഘടനയുടെ ആമുഖത്തില്‍ നിന്നും മതേതരത്വം, സോഷ്യലിസം എന്നീ രണ്ട് പദങ്ങള്‍ നീക്കണമെന്ന ആര്‍എസ്എസ് നേതാവ് ദത്താത്രേയ ഹൊസബാലെയുടെ പ്രസ്താവന ഏറെ വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് മതേതരത്വ ആശയങ്ങളെ തളളി ബിജെപി നേതാക്കളുടെ പ്രസ്താവന ആവര്‍ത്തിക്കുന്നത്.The post ‘ഇന്ത്യക്ക് മതേതര രാജ്യമായി നിലനില്‍ക്കാനാകില്ല’; വിവാദ പ്രസ്താവനയുമായി ബിജെപി എംപി സുധാന്‍ഷു ത്രിവേദി appeared first on Kairali News | Kairali News Live.