കനത്ത മഴയും കാറ്റും : ഇടുക്കി ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി

Wait 5 sec.

മുല്ലപ്പെരിയാറിലെ ജലനിരപ്പ് 135 അടിയായി ഉയർന്നു. ജലനിരപ്പ് 136 അടിയിൽ എത്തിയാൽ ഡാമിൻ്റെ ഷട്ടറുകൾ തുറന്നേക്കും. ഇടുക്കി ജില്ലയിൽ കനത്ത മഴയും കാറ്റും തുടരുന്ന സാഹചര്യത്തിൽ അപകടങ്ങൾ ഒഴിവാക്കാനായി പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കല്ലാർകുട്ടി, പാബ്ല , പൊന്മുടി, മലങ്കര ഡാമുകൾ തുറന്നിരിക്കുകയാണ്.Also read – സംസ്ഥാനത്ത് അതിതീവ്രമായ മഴ തുടരും; മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്പത്തനംതിട്ടയിൽ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധിയാണ്. പാലക്കാട് ജില്ലയിലെ സ്കൂളുകൾക്ക് വെള്ളിയാഴ്ച്ച ( ജൂൺ 27) കളക്ടർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ജില്ലയിലെ സിബിഎസ്ഇ,ഐസിഎസ്ഇ ഉൾപ്പടെയുള്ള മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി. പ്രൊഫഷണൽ കോളേജുകൾ ഉൾപ്പടെയുള്ള കോളേജുകൾക്ക് അവധിയില്ല.ബംഗാള്‍ ഉള്‍ക്കടലിനു മുകളില്‍ രൂപപ്പെട്ട ചക്രവാത ചുഴി ന്യൂനമര്‍ദ്ദമായി ശക്തി പ്രാപിച്ചു. ഇതിന്റെ സ്വാധീന ഫലമായി സംസ്ഥാനത്ത് വരുന്ന അഞ്ചു ദിവസം കൂടി കനത്ത മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് ഇന്നലെ അറിയിച്ചിരുന്നു.The post കനത്ത മഴയും കാറ്റും : ഇടുക്കി ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി appeared first on Kairali News | Kairali News Live.