കൊടകരയില്‍ പഴയ കെട്ടിടം തകര്‍ന്ന് വീണു; മൂന്ന് പേരെ പുറത്തെടുക്കാന്‍ ശ്രമം, ഒന്‍പത് പേര്‍ രക്ഷപ്പെട്ടത് തലനാരിഴക്ക്

Wait 5 sec.

തൃശൂര്‍ |  കൊടകരയില്‍ പഴയ ഇരുനില കെട്ടിടം ഇടിഞ്ഞു വീണു മൂന്ന് പേരെ കാണാതായി. 12 ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിച്ചിരുന്ന കെട്ടിടമാണ് ഇടിഞ്ഞു വീണത്. കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടെയില്‍ കുടുങ്ങിയ മൂന്ന് അന്യസംസ്ഥാന തൊഴിലാളികളെ പുറത്തെടുക്കാനായി ഫയര്‍ഫോഴ്‌സും നാട്ടുകാരും കിണഞ്ഞു ശ്രമിക്കുകയാണ്.തകര്‍ന്നുവീണ കോണ്‍ക്രീറ്റ് ബീമിന്റെ അടിയില്‍ ഇവര്‍ കുടുങ്ങിക്കിടക്കുന്നതായാണ് വിവരംജെസിബി എത്തിച്ച് കെട്ടിടാവശിഷ്ടങ്ങള്‍ നീക്കുകയാണിപ്പോള്‍. ഇന്ന് രാവിലെയാണ് സംഭവം. കൊടകര ജംഗ്ഷനില്‍ നിന്നും വെള്ളിക്കുളങ്ങരയിലേക്കുള്ള റോഡില്‍ ് നിര്‍മിച്ച ഓടിട്ട രണ്ട് നില കെട്ടിടമാണ് തകര്‍ന്ന് വീണത്.കെട്ടിടത്തിന് 40വര്‍ഷത്തോളം പഴക്കമുണ്ടെന്ന് പ്രദേശവാസികള്‍ പറഞ്ഞുകെട്ടിടത്തില്‍ താമസിച്ചിരുന്ന ഒന്‍പത് പേര്‍ തലനാരിഴക്കാണ് രക്ഷപ്പെട്ടത്. രാവിലെ ജോലിക്ക് പോകാനിരിക്കെയാണ് അപകടം.കൊല്‍ക്കൊത്ത സ്വദേശികളാണ് അപകടത്തില്‍പ്പെട്ടതെന്നാണ് വിവരം