മുണ്ടക്കൈ ചൂരൽമല ദുരന്തത്തിൽ മനസ് തകർന്ന കുഞ്ഞുങ്ങൾക്ക് കൈത്താങ്ങ്; സംസ്ഥാനത്ത് നടപ്പിലാക്കിയ ഒരു പദ്ധതിയ്ക്ക് കൂടി യുണിസെഫിന്റെ അഭിനന്ദനം

Wait 5 sec.

കേരളത്തിൽ പൊതു വിദ്യാഭ്യാസ വകുപ്പ് നടപ്പാക്കിയ ഒരു പദ്ധതിക്ക് കൂടി ഐക്യരാഷ്ട്ര സഭയ്ക്ക് കീഴിലുള്ള സംഘടനയായ യുണിസെഫിന്റെ അഭിനന്ദനം. മുണ്ടക്കൈ ചൂരൽമല ദുരന്തം അവിടുത്തെ കുട്ടികളിൽ ഉണ്ടാക്കിയ മാനസികസമ്മർദം വലുതായിരുന്നു. ഈ സാഹചര്യത്തിൽ യൂണിസെഫിന്റെ സാമ്പത്തിക സഹായത്തോടെ പ്രകൃതിദുരന്തം നേരിട്ട് അനുഭവിച്ച 400 കുട്ടികളെ കണ്ടെത്തുകയും ഇവർക്കായി പ്രത്യേക പരിപാടികൾ ആസൂത്രണം ചെയ്ത് എസ്എസ്‌കെയുടെ നേതൃത്വത്തിൽ നടപ്പിലാക്കുകയും ചെയ്തിരുന്നു. ഈ നടപടിക്കാണ് അഭിനന്ദനം ലഭിച്ചിരിക്കുന്നത്. കേരളത്തിലെ പൊതുവിദ്യാഭ്യാസ വകുപ്പ് ചെയ്ത നടപടി അഭിനന്ദനാര്‍ഹമാണെന്ന് യുണിസെഫ് ചൂണ്ടിക്കാട്ടി. മന്ത്രി വി ശിവൻകുട്ടി ആണ് ഇക്കാര്യം ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചിരിക്കുന്നത്.ALSO READ: സംസ്ഥാന പൊലീസ് മേധാവിയായി റവാഡ ചന്ദ്രശേഖർ ചുമതലയേറ്റുപോസ്റ്റിന്റെ പൂർണരൂപംകേരളത്തിൽ പൊതു വിദ്യാഭ്യാസ വകുപ്പിൽ നടപ്പാക്കിയ ഒരു പദ്ധതിയ്ക്ക് കൂടി രാജ്യാന്തര സംഘടനയായ യുണിസെഫിന്റെ അഭിനന്ദനം.വയനാട് ജില്ലയിലെ മേപ്പാടി പഞ്ചായത്തിൽ 2024 ജൂലൈ 30ന് മുണ്ടക്കൈ ചൂരൽമല എന്നിവിടങ്ങളിൽ പുലർച്ചെ ഉരുൾപൊട്ടൽ ഉണ്ടായി. സ്ഥലവാസികൾക്ക് ജീവഹാനി ഉൾപ്പെടെയുള്ള നാശനഷ്ടങ്ങൾ ഉണ്ടായി. സർക്കാർ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ, ചൂരൽമല ഏതാണ്ട് പൂർണമായും തകർന്നു പോയി . കുട്ടികളിൽ പലരും പ്രത്യക്ഷമായും പരോക്ഷമായുംഈ ദുരന്തത്തിന് ഇരയാവുകയും ഇതുകാരണം കുട്ടികളിൽ മാനസികാസമ്മർദ്ദം ഉണ്ടാവുകയും ചെയ്തുഈ സാഹചര്യത്തിൽ യൂണിസെഫിന്റെ സാമ്പത്തിക സഹായത്തോടെ പ്രകൃതി ദുരന്തം നേരിട്ട് അനുഭവിച്ച 400 കുട്ടികളെ കണ്ടെത്തുകയും ഈ കുട്ടികൾക്ക് പ്രത്യേക പരിപാടികൾ ആസൂത്രണം ചെയ്തു എസ് എസ് കെയുടെ നേതൃത്വത്തിൽ നടപ്പിലാക്കുകയും ചെയ്തു400 കുട്ടികൾക്കായി 14പ്രത്യേക പ്രാദേശിക പ്രതിഭാ കേന്ദ്രങ്ങൾ സജ്ജമാക്കി. യോഗ്യരായ വിദ്യാ വോളണ്ടിയർമാരെ തെരഞ്ഞെടുക്കുകയും പ്രത്യേക പരിശീലനം നൽകുകയും ചെയ്തു., മാനസിക സമ്മർദ്ദം കുറയ്ക്കുന്നതിനായി ഈ കുട്ടികൾക്ക് പ്രത്യേക പരിശീലനം ലഭിച്ച കൗൺസിലർമാരെ ഉപയോഗിച്ച് കൗൺസിലിംഗ് ക്ലാസുകൾ സംഘടിപ്പിച്ചു. കുട്ടികളിൽ ഉണ്ടായ മാനസിക സാമൂഹിക പ്രശ്നങ്ങളിൽ നേരിട്ട് ഇടപെടുകയും പരിഹാര നിർദേശങ്ങൾ കുട്ടികൾക്ക് നൽകുകയും ചെയ്തു. അത്യാവശ്യം വേണ്ട കുട്ടികൾക്ക് അക്കാദമിക പിന്തുണയും ഉറപ്പാക്കി. സ്കൂളിലെ അധ്യാപകർക്കും കുട്ടികളുടെ രക്ഷകർത്താക്കൾക്കും കൗൺസിലിംഗ് പരിപാടികൾ നടത്തുകയുണ്ടായി.The post മുണ്ടക്കൈ ചൂരൽമല ദുരന്തത്തിൽ മനസ് തകർന്ന കുഞ്ഞുങ്ങൾക്ക് കൈത്താങ്ങ്; സംസ്ഥാനത്ത് നടപ്പിലാക്കിയ ഒരു പദ്ധതിയ്ക്ക് കൂടി യുണിസെഫിന്റെ അഭിനന്ദനം appeared first on Kairali News | Kairali News Live.