ചാമ്പ്യൻസ് ട്രോഫിയിൽ ഓസ്ട്രേലിയ്ക്ക് ചരിത്ര ജയം. ഇന്ന് നടന്ന മത്സരത്തിൽ ഇംഗ്ലണ്ടിനെ അഞ്ച് വിക്കറ്റിന് ഓസ്ട്രേലിയ തോൽപ്പിച്ചു. ഇംഗ്ലണ്ട് ഉയർത്തിയ 352 എന്ന വിജയലക്ഷ്യം നാൽപ്പത്തിയെട്ടാം ഓവറിൽ ഓസ്ട്രേലിയ മറികടന്നു. ഐസിസി ടൂർണമെന്റുകളിലെ ഏറ്റവും വലിയ ചെയ്സ് വിജയം ആണിത്.77 പന്തിൽ നൂറടിച്ച ജോഷ് ആണ് ഇന്ന് ഇംഗ്ലണ്ടിനെ സന്തോഷക്കടലിലാക്കിയത്. 6 സിക്സും 8 ഫോറുമടക്കം 86 പന്തിൽ നിന്ന് 120 റൺസ് ആണ് ജോഷ് നേടിയത്. 15 പന്തിൽ നിന്ന് 32 റൺസ് എടുത്ത മാക്സ്‌വെലും പുറത്താകാതെ നിന്നു. 69 റൺസ് എടുത്ത അലക്സ് കാരി, 47 റൺസ് എടുത്ത ലബുഷാനെ എന്നിവരാണ് കളിയിൽ തിളങ്ങിയ മറ്റുള്ളവർ.ടോസ് നേടിയ ഓസ്ട്രേലിയ ഇംഗ്ലണ്ടിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ചാംപ്യൻസ് ട്രോഫി ചരിത്രത്തിൽ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ അടിച്ചെടുത്ത് ബെൻ ഡക്കറ്റ് ആണ് ഇന്ന് ഇംഗ്ലണ്ടിനെ നയിച്ചത്. 165 റൺസാണ് ഡക്കറ്റ് ഇന്ന് നേടിയത്. ഇതിൽ 17 ഫോറിന്റെയും മൂന്ന് സിക്സറുകളും ഉൾപ്പെടുന്നുണ്ട്.The post ഓാാാാാസ്‌ട്രേലിയ! ചാമ്പ്യൻസ് ട്രോഫിയിൽ ഇംഗ്ലണ്ടിനെതിരെ തകർപ്പൻ ജയം appeared first on Kairali News | Kairali News Live.