കേരളത്തിലെ മാധ്യമ മേഖലയിലെ പട്ടികജാതി/ പട്ടികവർഗ വിഭാഗത്തിലുള്ളവരുടെ പ്രാതിനിധ്യക്കുറവ് പരിഹരിക്കുന്നതിനായി സംസ്ഥാന സർക്കാർ കേരള മീഡിയ അക്കാദമിയുമായി ചേർന്ന് നടപ്പിലാക്കുന്ന പ്രത്യേക പദ്ധതിയിലേക്ക് അപേക്ഷിക്കാം. പട്ടികജാതി വികസനവകുപ്പിന്റെ TRACE പദ്ധതിയുടെ ഭാഗമായി ഈ വിഭാഗത്തിലെ 15 പേർക്ക് വിവിധ മാധ്യമസ്ഥാപനങ്ങളിൽ പരമാവധി രണ്ടുവർഷത്തെ ട്രെയിനി നിയമനം നൽകുന്നു. ജേണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷനിൽ ഡിപ്ലോമ/ ബിരുദം/ ബിരുദാനന്തര ബിരുദം ഉളളവർക്ക് അപേക്ഷിക്കാം.21 നും 35 വയസ്സിനുമിടയിൽ പ്രായമുള്ള പട്ടിക ജാതി, പട്ടിക വർഗ വിഭാഗത്തിൽപ്പെട്ടവരുടെ സെലക്ഷൻ ലിസ്റ്റ് സുതാര്യമായ നടപടിക്രമങ്ങൾ പാലിച്ച് കേരള മീഡിയ അക്കാദമി തയ്യാറാക്കും. ഇവരിൽ നിന്നും മാധ്യമസ്ഥാപനങ്ങളിൽ നിയമിതരാകുന്ന ട്രെയിനികൾക്ക് പ്രതിമാസം 15000 രൂപ സർക്കാർ ഓണറേറിയം നൽകും. ഒരു വർഷത്തേക്കാണ് ട്രെയിനി നിയമനമെങ്കിലും ആവശ്യമെങ്കിൽ ഒരു വർഷം കൂടി നീട്ടിനൽകാം. ഇതിനോടകം അപേക്ഷകൾ സമർപ്പിച്ചിട്ടുളളവർ വീണ്ടും അപേക്ഷിക്കേണ്ടതില്ല. വിശദ വിവരങ്ങളും അപേക്ഷാ ഫോറവും www.keralamediaacademy.org, www.scdd.kerala.gov.in വെബ്‌സൈറ്റുകളിൽ ലഭിക്കും. പൂരിപ്പിച്ച അപേക്ഷ നേരിട്ടോ തപാൽ മാർഗമോ മാർച്ച് 3 നകം സമർപ്പിക്കണം. വിലാസം: സെക്രട്ടറി, കേരള മീഡിയ അക്കാദമി, സീപോർട്ട് എയർപോർട്ട് റോഡ്, കാക്കനാട്, കൊച്ചി-682030. ഫോൺ: 0484-242227.