തൃശൂർ എരവത്തൂരിൽ ആറാം ക്ലാസുകാരിയെജീവനൊടുക്കിയ നിലയിൽ കണ്ടെത്തി

Wait 5 sec.

തൃശൂർ എരവത്തൂരിൽ ആറാം ക്ലാസുകാരിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. മാള സൊക്കോർസൊ സ്കൂളിലെ ആറാം ക്ലാസ്സ്‌ വിദ്യാർത്ഥിനിയായ അവന്തികയെയാണ് വീടിനുള്ളിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. വരമറിഞ്ഞെത്തിയ നാട്ടുകാർ മാളയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും കുട്ടിയുടെ ജീവൻ രക്ഷിക്കാനായില്ല. അതേസമയം കണ്ടശ്ശാംകടവിലും സമാനമായ സംഭവം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ചൂരക്കോട് ക്ഷേത്രത്തിന് കിഴക്കേ നടയിൽ താമസിക്കുന്ന പണ്ടാര വീട്ടിൽ ജിത്തിൻ്റെ മകൻ അലോകിനെ (12) ആണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.ALSO READ; കുണ്ടറയിൽ റെയിൽവേ പാളത്തിൽ ടെലിഫോൺ പോസ്റ്റ് വെച്ച സംഭവം; പ്രതികൾ പിടിയിൽമാങ്ങാട്ടുകര എ.യു.പി.സ്കൂളിലെ 7-ാം ക്ലാസ് വിദ്യാർത്ഥിയാണ്. കിടപ്പുമുറിക്കകത്തെ ബാത്ത്റൂമിലാണ് കുട്ടിയെ തൂങ്ങി നിൽക്കുന്ന നിലയിൽ കണ്ടെത്തിയത്. മരണകാരണം വ്യക്തമായിട്ടില്ല.ENGLISH NEWS SUMMARY: A 6th class girl was found dead in Eravathur, Thrissur. Avantika, a class 6 student was found hanging inside her house. Locals rushed to the private hospital in Mala, but could not save her life.The post തൃശൂർ എരവത്തൂരിൽ ആറാം ക്ലാസുകാരിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി appeared first on Kairali News | Kairali News Live.