‘ഞാൻ ചോദ്യങ്ങൾ പ്രവചിക്കുന്നു, അവ പരീക്ഷയ്ക്ക് വരുന്നത് യാദൃശ്ചികം’: ചോദ്യ പേപ്പർ ചോർത്തിയിട്ടില്ലെന്ന് ക്രൈംബ്രാഞ്ചിനോട് ഷുഹൈബ്

Wait 5 sec.

താൻ എസ്.എസ്.എൽ.സി– പ്ലസ് വൺ ചോദ്യപേപ്പർ ചോർത്തിയിട്ടില്ലെന്ന് എംഎസ് സൊല്യൂഷൻസ് സിഇഒ ഷുഹൈബ്. താൻ ചോദ്യങ്ങൾ പ്രവചിക്കുന്നതാണെന്നും അവ പരീക്ഷയ്ക്ക് വരുന്നത് യാദൃശ്ചികമെന്നും ഷുഹൈബ് ക്രൈംബ്രാഞ്ചിന് മൊഴി നൽകി. ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യലിലാണ് ഷുഹൈബിൻ്റെ മറുപടിചോദ്യപേപ്പർ ചോർച്ച വിഷയത്തിൽ ഈ മാസം 25നകം റിപ്പോർട്ട് സമർപ്പിക്കുവാൻ അന്വേഷണസംഘത്തോടെ ഹൈക്കോടതി നിർദ്ദേശം നൽകിയ പശ്ചാത്തലത്തിലാണ് ഷുഹൈബിൻ്റെ ചോദ്യം ചെയ്യൽ.കോഴിക്കോട്ടെ ക്രൈംബ്രാഞ്ച് ഓഫീസിൽ രാവിലെയോടെയാണ് ചോദ്യം ചെയ്യലിനായി ഒന്നാംപ്രതിയും, എം എസ് സൊല്യൂഷൻസ് ഉടമയുമായ മുഹമ്മദ് ഷുഹൈബ് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായത്. ALSO READ; ‘വിസ’യിൽ കുരുങ്ങി ഇൻസ്റ്റാ കപ്പിൾസ്: വിസ വാഗ്ദാനം ചെയ്ത് പണം തട്ടിയ ഇൻഫ്ലുവൻസറുടെ ഭർത്താവ് അറസ്റ്റിൽഈ മാസം 25 വരെ, ഷുഹൈബിനെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി നിർദ്ദേശം നൽകിയിരുന്നു. അന്വേഷണ സംഘമായി പൂർണമായും സഹകരിക്കണമെന്ന കർശന നിർദ്ദേശപ്രകാരമാണ് അറസ്റ്റ് തടഞ്ഞത്. ഇതിൻ്റെ പശ്ചാത്തലത്തിലാണ് ചോദ്യം ചെയ്യലിനായി ഷുഹൈബ് ഹാജരായത്. അന്വേഷണവുമായി സഹകരിക്കുമെന്ന് ഷുഹൈബ് പറഞ്ഞു.The post ‘ഞാൻ ചോദ്യങ്ങൾ പ്രവചിക്കുന്നു, അവ പരീക്ഷയ്ക്ക് വരുന്നത് യാദൃശ്ചികം’: ചോദ്യ പേപ്പർ ചോർത്തിയിട്ടില്ലെന്ന് ക്രൈംബ്രാഞ്ചിനോട് ഷുഹൈബ് appeared first on Kairali News | Kairali News Live.