ന്യൂഡല്‍ഹി | മര്‍കസിന് കീഴില്‍ കേരളേതര സംസ്ഥാനങ്ങളില്‍ നടക്കുന്ന വിദ്യാഭ്യാസ സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തനകളുടെ തുടര്‍ച്ചയായി ഹരിയാനയില്‍ പുതുതായി നിര്‍മിക്കുന്ന റെസിഡന്‍ഷ്യല്‍ സ്‌കൂളിന്റെ ശിലാസ്ഥാപനം നിര്‍വഹിച്ചു. കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരാണ് ശിലാസ്ഥാപന കര്‍മം നിര്‍വഹിച്ചത്. ഹരിയാനയിലെ വളരെ പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ വിദ്യാഭ്യാസവും താമസവും നല്‍കും.ഡല്‍ഹി – ദേശീയ അന്തര്‍ദേശീയ വിദ്യാഭ്യാസ-ജീവകാരുണ്യ മേഖലയില്‍ നിസ്തുല സാന്നിധ്യമായിരുന്ന മര്‍ഹൂം ശാന്തപുരം ശാഹുല്‍ ഹമീദ് ബാഖവിയുടെ അനുസ്മരണാര്‍ത്ഥം നിര്‍മിച്ച ഷാഹുല്‍ ഹമീദ് ബഖവി റിസര്‍ച്ച് സെന്റര്‍ ഉദ്ഘാടനം ഇന്ന് ഡല്‍ഹി ലോണിയില്‍ നടക്കുന്ന ചടങ്ങില്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ ഉദ്ഘാടനം നിര്‍വഹിക്കും.12,000 സ്‌ക്വയര്‍ ഫീറ്റില്‍ നിര്‍മിച്ച റിസര്‍ച്ച് സെന്ററില്‍ വില്ലേജ് എജ്യുക്കേഷന്‍ കോഡിനേഷന്‍ സെന്റര്‍, റിസര്‍ച്ച് സെന്റര്‍, ഐ ഇ ബി ഐ സോണല്‍ ഓഫീസ്, മോഡല്‍ മദ്‌റസ, ട്രൈനിങ് സെന്റര്‍, മുസാഫര്‍ ഖാന, കോണ്‍ഫറന്‍സ് ഹാള്‍, ഫിനിഷിങ് സ്‌കൂള്‍, മസ്ജിദ്, ലൈബ്രറി തുടങ്ങി വിവിധ സൗകര്യങ്ങള്‍ ഉള്‍പ്പെടുത്തിയാണ് സംവിധാനിച്ചിരിക്കുന്നത്.