യുഎഇ പ്രസിഡണ്ട് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്‍റെ ഇറ്റലി സന്ദർശനത്തോടനുബന്ധിച്ച് റോമിൽ നടന്ന യുഎഇ ഇറ്റലി ബിസിനസ് ഫോറത്തിൽ വെച്ചായിരുന്നു ഇത് സംബന്ധിച്ച ധാരണാ പത്രം കൈമാറിയത്. യുഎഇയുടെ വാണിജ്യ പ്രതിനിധി സംഘാംഗമായി ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫലിയും ബിസിനസ് ഫോറത്തിൽ സംബന്ധിച്ചു. യൂറോപ്യൻ യൂണിയനിലെ ഏറ്റവും വലിയ കാർഷിക സംഘടനയായ സൊസൈറ്റി കോപ്പറേറ്റീവ അഗ്രിക്കോളയുമായി ലുലു ഗ്രൂപ്പ് ബിസിനസ് ഫോറത്തിൽ വെച്ച് ധാരണപത്രം കൈമാറി. വിവിധ തരം ആപ്പിളുകൾ സൊസൈറ്റി മുഖേന സംഭരിച്ച് യുഎഇ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിലുള്ള ലുലു ഹൈപ്പർ മാർക്കറ്റുകളിൽ വിപണനം ചെയ്യും.ALSO READ; കുവൈറ്റിന്റെ 64-ാമത് ദേശീയ ദിനം; 781 തടവുകാര്‍ക്ക് ശിക്ഷയില്‍ ഇളവ്മെലിൻന്ദ ബ്രാൻഡിലുള്ള ആപ്പിളുകളാണ് ഇറ്റലിയിൽ നിന്നും ലുലു ഇറക്കുമതി ചെയ്യുന്നത്. എംഎ യൂസഫലിയും സൊസൈറ്റി കോപ്പറേറ്റീവ് എക്സിക്യൂട്ടീവ് ഡയറക്ടർ ലൂക്ക സാഗിലോയുമാണ് ബിസിനസ് ഫോറത്തിൽ വെച്ച് യുഎഇ പ്രസിഡണ്ട് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെയും ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലാനിയുടെയും സാന്നിധ്യത്തിൽ ധാരണ പത്രം കൈമാറിയത്. ഇറ്റാലിയൻ ഉപപ്രധാനമന്ത്രിയും വിദേശമന്ത്രിയുമായ അന്റോണിയോ തജാനി, യുഎഇ ഉപപ്രധാനമന്ത്രിയും വിദേശമന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ, യുഎഇ വിദേശ വ്യാപാരമന്ത്രി താനി ബിൻ അഹമ്മദ് അൽ സെയ്ദി ഉൾപ്പെടെയുള്ളവർ ബിസിനസ് ഫോറത്തിൽ സംബന്ധിച്ചു.The post ഇറ്റലിയിൽ നിന്നും ആപ്പിൾ ഇറക്കുമതി ചെയ്യാൻ ലുലു ഗ്രൂപ്പ്; ധാരണാ പത്രം കൈമാറി appeared first on Kairali News | Kairali News Live.