റമദാനിൽ ഷാർജ എമിറേറ്റിലെ പൊതു പാർക്കിങ് ഇടങ്ങളിൽ ഫീസ് ഈടാക്കുന്നതിനുള്ള സമയം ദീർഘിപ്പിച്ചു. രാവിലെ 8 മുതൽ അർധരാത്രി 12 മണി വരെ പാർക്കിങ്ങിന് ഫീസ് അടയ്ക്കണം. അതേസമയം ആരാധനാലയങ്ങളിൽ പ്രാർഥനയ്ക്ക് എത്തുന്നവർക്കായി സമീപപ്രദേശങ്ങളിൽ സൗജന്യ പാർക്കിങ് ഒരുക്കിയിട്ടുണ്ട്.എന്നാൽ ബാങ്ക് വിളിച്ചതു മുതൽ ഒരു മണിക്കൂർ നേരത്തേക്കു മാത്രമേ ഇവിടങ്ങളിൽ സൗജന്യ പാർക്കിങ് അനുവദിക്കൂ. Also Read : ഇറ്റലിയിൽ നിന്നും ആപ്പിൾ ഇറക്കുമതി ചെയ്യാൻ ലുലു ഗ്രൂപ്പ്; ധാരണാ പത്രം കൈമാറിഅല്ലാത്ത സമയങ്ങളിൽ പണം അടയ്ക്കണം. അതേസമയം, നഗരത്തിലെ പാർക്കുകൾ വൈകീട്ട് നാലു മുതൽ അർധരാത്രി വരെ തുറന്നിടും. അൽ സെയൂഹ് ഫാമിലി പാർക്ക്, അൽ സെയൂഹ് ലേഡീസ് പാർക്ക്, ഷാർജ നാഷനൽ പാർക്ക്, അൽ റോള പാർക്ക് എന്നിവ വൈകീട്ട് നാലു മുതൽ പുലർച്ചെ ഒരു മണിവരെ പ്രവർത്തിക്കുമെന്ന് അധികൃതർ അറിയിച്ചു.Also Read : കുവൈറ്റിന്റെ 64-ാമത് ദേശീയ ദിനം; 781 തടവുകാര്‍ക്ക് ശിക്ഷയില്‍ ഇളവ്News Summery : Sharjah emirate public parking fees extended in RamadanThe post റമദാനിൽ ഷാർജ എമിറേറ്റിലെ പൊതു പാർക്കിങ് ഇടങ്ങളിൽ ഫീസ് ഈടാക്കുന്നതിനുള്ള സമയം ദീർഘിപ്പിച്ചു appeared first on Kairali News | Kairali News Live.