ന്യുമോണിയ ബാധിച്ച് ചികിത്സയിൽ കഴിയുന്ന ഫ്രാൻസിസ് മാർപ്പാപ്പയുടെ ആരോഗ്യ നിലയിൽ നേരിയ പുരോഗതി. വ്യക്തികളെ വിശുദ്ധരായി പ്രഖ്യാപിക്കുന്നതിന് അംഗീകാരം നൽകുന്നത് ഉൾപ്പെടെയുള്ള പ്രവർത്തന ചുമതലകൾ ഫ്രാൻസിസ് മാർപാപ്പ നിർവഹിച്ചു എന്നാണ് വത്തിക്കാൻ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പാപ്പ ഗാസയിലെ ഇടവക വൈദികനെ ഫോണിൽ വിളിച്ചു സംസാരിച്ചുവെന്നും വത്തിക്കാൻ അറിയിച്ചുതിങ്കളാഴ്ച തന്റെ ആശുപത്രി മുറിയിൽ വത്തിക്കാന്റെ സ്റ്റേറ്റ് സെക്രട്ടറി പിയട്രോ പരോളിനും വെനിസ്വേലൻ ആർച്ച് ബിഷപ്പ് എഡ്ഗർ പെന പാരയ്ക്കും ഇടയിൽ നടന്ന ഒരു കൂടിക്കാഴ്ചയിൽ, ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ മരിച്ച രണ്ട് വെനിസ്വേലൻ, ഇറ്റാലിയൻ പൌരനമാരുടെ വിശുദ്ധ പദവി പ്രഖ്യാപനത്തിന് അദ്ദേഹം അംഗീകാരം നൽകി. സ്പെയിൻ, ഇറ്റലി, പോളണ്ട് എന്നിവിടങ്ങളിൽ നിന്നുള്ള 19-ാം നൂറ്റാണ്ടിലെ മൂന്ന് പുരോഹിതന്മാർക്ക് വിശുദ്ധ പദവിയിലേക്കുള്ള ആദ്യ ചുവടുവയ്പ്പുകൾക്കും അദ്ദേഹം അംഗീകാരം നൽകിയതായാണ് വിവരം.ALSO READ: കാനഡയുടെ പുതിയ വിസാ നിയമങ്ങള്‍ പ്രാബല്യത്തില്‍; ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്കും ജോലിക്കാര്‍ക്കും വന്‍ തിരിച്ചടിയാകുംഗുരുതരാവസ്ഥതിയലാണെങ്കിലും പാപ്പയുടെ ആരോഗ്യ സ്ഥിതിയിൽ നേരിയ പുരോഗതിയുണ്ടെന്നാണ് മനസ്സിലാക്കാൻ കഴിയുന്നത്. ആസ്മരൂപത്തിലുള്ള ശ്വസന പ്രതിസന്ധികളൊന്നും തിങ്കളാഴ്ചയും പാപ്പായ്ക്ക് അനുഭവപ്പെട്ടില്ലെന്നും ചില പരിശോധനാഫലങ്ങൾ മെച്ചപ്പെട്ടിട്ടുണ്ടെന്നും വൃക്കയുടെ പ്രവർത്തനക്ഷമതയിലുണ്ടായിട്ടുള്ള നേരിയ കുറവ് ആശങ്കാജനകമല്ലെന്നും ഓക്സിജൻ നല്കുന്നത് തുടരുന്നുണ്ടെങ്കിലും അളവിൽ നേരിയ കുറവുവരുത്തിയിട്ടുണ്ടെന്നും പത്രക്കുറിപ്പ് വ്യക്തമാക്കുന്നുണ്ട്.ശ്വാസ തടസ്സം ഉണ്ടായതിനെത്തുടർന്ന് തുടർന്ന് ഫെബ്രുവരി 14നാണ് റോമിലെ ജെമെല്ലി ആശുപത്രിയിൽ ഫ്രാൻസിസ് മാർപ്പാപ്പയെ പ്രവേശിപ്പിച്ചത്. പിന്നാലെ നടത്തിയ പരിശോധനയിൽ അദ്ദേഹത്തിന് ശ്വാസകോശ അണുബാധ, ശ്വാസകോശത്തിൽ ന്യുമോണിയ, നേരിയ വൃക്ക തകരാറുകൾ എന്നിവ കണ്ടെത്തുകയായിരുന്നു.The post ഫ്രാൻസിസ് മാർപ്പാപ്പയുടെ ആരോഗ്യ നിലയിൽ പുരോഗതി appeared first on Kairali News | Kairali News Live.