തദ്ദേശ  ഉപതിരഞ്ഞെടുപ്പ് ഫലം

Wait 5 sec.

* എല്‍.ഡി.എഫ്- 15 , യു.ഡി.എഫ്- 12, എസ്.‌ഡി.പി.ഐ- 1, സ്വതന്ത്രർ- 2തദ്ദേശ  ഉപതിരഞ്ഞെടുപ്പ് ഫലം എല്‍.ഡി.എഫ്-15, യു.ഡി.എഫ്-12, എസ്ഡിപിഐ-1, സ്വതന്ത്രർ-2 തദ്ദേശസ്ഥാപന ഉപതിരഞ്ഞെടുപ്പ്  ഫലപ്രഖ്യാപനം പൂര്‍ത്തിയായി. എല്‍.ഡി.എഫ്-15, യു.ഡി.എഫ്-12, എസ്ഡിപിഐ-1, സ്വതന്ത്രർ-2  സീറ്റുകളിൽ വിജയിച്ചു.വയനാട് ഒഴികെയുള്ള 13 ജില്ലകളിലെ 30 വാർഡുകളിലെ ഉപതിരഞ്ഞെടുപ്പിനാണ് വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നത്. കാസർഗോട് ജില്ലയിൽ മടിക്കൈ ഗ്രാമപഞ്ചായത്തിലെ കോളിക്കുന്ന്, കയ്യൂർ ചീമേനി ഗ്രാമപഞ്ചായത്തിലെ പള്ളിപ്പാറ വാർഡുകളിൽ സിപിഐ(എം) സ്ഥാനാർത്ഥികൾ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇന്നലെ (ഫെബ്രുവരി 24) 28 വാർഡുകളിലാണ് വോട്ടെടുപ്പ് നടന്നത്.എല്‍.ഡി.എഫ്.കക്ഷിനില-15 (സി.പി.ഐ (എം.)- 12,സി.പി.ഐ- 2, കേരള കോണ്‍ഗ്രസ് (എം.)-1 ) യു.ഡി.എഫ്. കക്ഷിനില- 12 (ഐ.എന്‍.സി-10, ഐ.യു.എം.എല്‍-1, കേരള കോൺഗ്രസ് -1) മറ്റുള്ളവർ-3 ( എസ്ഡിപിഐ-1, സ്വതന്ത്രർ-2) ഉപതിരഞ്ഞെടുപ്പിന് മുമ്പുള്ള കക്ഷിനില എല്‍.ഡി.എഫ്- 17 (സി.പി.ഐ (എം)- 14,സി.പി.ഐ- 3) യു.ഡി.എഫ്- 9 (ഐ.എന്‍.സി- 6, ഐ.യു.എം.എല്‍- 1, കേരള കോൺഗ്രസ് (എം.) ജോസഫ് വിഭാഗം -2) സ്വതന്ത്രർ- 4 എന്നിങ്ങനെയായിരുന്നു. പുതുതായി തിരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് അതാത് തദ്ദേശ സ്ഥാപനങ്ങളിലെ അധ്യക്ഷൻ മുന്‍പാകെ സത്യപ്രതിജ്ഞയോ ദൃഢപ്രതിജ്ഞയോ ചെയ്ത് സ്ഥാനമേല്‍ക്കാം. ഉപതിരഞ്ഞെടുപ്പില്‍ മത്സരിച്ച എല്ലാ സ്ഥാനാര്‍ത്ഥികളും തിരഞ്ഞെടുപ്പ് ചെലവ് കണക്ക് അതാത് സ്ഥാപനങ്ങളിലെ സെക്രട്ടറിമാര്‍ക്ക് 30 ദിവസത്തിനകം നല്‍കണം.കേരള സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ – 24.02.2025-ലെ ഉപതിരഞ്ഞെടുപ്പ് ഫലംക്രമ നം.ജില്ലതദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ നമ്പരും പേരുംനിയോജക മണ്ഡലത്തിന്റെ/ വാർഡിന്റെ നമ്പരും പേരുംസിറ്റിംഗ് സീറ്റ്ഉപതിരഞ്ഞെടുപ്പിൽ വിജയിച്ച സ്ഥാനാർത്ഥിപാർട്ടി/മുന്നണിഭൂരിപക്ഷം1തിരുവനന്തപുരംസി 01 തിരുവനന്തപുരംമുനിസിപ്പൽ കോർപ്പറേഷൻ79 ശ്രീവരാഹംCPIവി. ഹരികുമാർCPI122തിരുവനന്തപുരംജി 17 കരുംകുളംഗ്രാമപഞ്ചായത്ത്18 കൊച്ചുപള്ളിCPI(M)സേവ്യർ ജറോൺINC1693തിരുവനന്തപുരംജി 34 പൂവച്ചൽഗ്രാമപഞ്ചായത്ത്05 പുളിങ്കോട്INCസെയ്ദ് സബർമതിCPI(M)574തിരുവനന്തപുരംജി 52 പാങ്ങോട്ഗ്രാമപഞ്ചായത്ത്01 പുലിപ്പാറINCമുജീബ് പുലിപ്പാറSDPI2265കൊല്ലംഎം 87 കൊട്ടാരക്കരമുനിസിപ്പാലിറ്റി20 കല്ലുവാതുക്കൽCPIമഞ്ജു സാംCPI1936കൊല്ലംബി 16 അഞ്ചൽബ്ലോക്ക്പഞ്ചായത്ത്07 അഞ്ചൽINCമുഹമ്മദ് ഷെറിന്‍ ജെ.എസ്(ഷെറിന്‍ അഞ്ചല്‍)INC8777കൊല്ലംബി 17 കൊട്ടാരക്കരബ്ലോക്ക്പഞ്ചായത്ത്08 കൊട്ടറCPI(M)വൽസമ്മ എ (വൽസമ്മ തോമസ്)CPI(M)9008കൊല്ലംജി 02 കുലശേഖരപുരംഗ്രാമപഞ്ചായത്ത്18 കൊച്ചുമാംമൂട്CPI(M)പി സുരജാ ശിശുപാലൻCPI(M)5959കൊല്ലംജി 04 ക്ലാപ്പനഗ്രാമപഞ്ചായത്ത്02 പ്രയാർ തെക്ക് ബിCPI(M)ജയാദേവിCPI(M)27710കൊല്ലംജി 30 ഇടമുളക്കൽഗ്രാമപഞ്ചായത്ത്08 പടിഞ്ഞാറ്റിൻ കരINCഷീജ ദിലീപ്INC2411പത്തനംതിട്ടഎം 09 പത്തനംതിട്ടമുനിസിപ്പാലിറ്റി15 കുമ്പഴ നോർത്ത്Independentബിജിമോള്‍ മാത്യുIndependent312പത്തനംതിട്ടജി 13 അയിരൂർഗ്രാമപഞ്ചായത്ത്16 തടിയൂർCPI(M)പ്രീതാ ബി. നായർ (പ്രീത ടീച്ചർ)INC10613പത്തനംതിട്ടജി 18 പുറമറ്റംഗ്രാമപഞ്ചായത്ത്01 ഗ്യാലക്സി നഗർIndependentശോഭിക ഗോപിCPI(M)15214ആലപ്പുഴജി 33 കാവാലംഗ്രാമപഞ്ചായത്ത്03 പാലോടംCPI(M)മംഗളാനന്ദൻCPI(M)17115ആലപ്പുഴജി 36 മുട്ടാർഗ്രാമപഞ്ചായത്ത്03 മിത്രക്കരി ഈസ്റ്റ്KC(M)PJബിൻസി(ബിൻസി ഷാബു)KC1516കോട്ടയംജി 26 രാമപുരംഗ്രാമപഞ്ചായത്ത്07 ജി വി സ്കൂൾ വാർഡ്INCരജിത റ്റി. ആർ.(രജിത ഷിനു, കല്ലുപുരയിടത്തിൽ)INC23517ഇടുക്കിജി 30 വാത്തിക്കുടിഗ്രാമപഞ്ചായത്ത്07 ദൈവംമേട്KC(M)PJബിനു (ബീന)KC(M)