മകളെ പിന്തുടര്‍ന്നുവെന്ന് ആരോപിച്ച് യുവാവിനെ മാതാപിതാക്കള്‍ ക്രൂരമായി കുത്തി കൊലപ്പെടുത്തി. വെള്ളിയാഴ്ച വൈകുന്നേരമാണ് സംഭവം. മഹാരാഷ്ട്രയിലെ നന്ദേഡ് ജില്ലയിലാണ് ദാരുണ സംഭവം ഉണ്ടായത്.ഷെയ്ഖ് അറഫാത്ത്(21) ആണ് കൊല്ലപ്പെട്ടത്. അറഫാത്തിനെ ക്രൂരമായി മര്‍ദ്ദിച്ചതിന് ശേഷം കുത്തി കൊലപ്പെടുത്തുകയായിരുന്നു. ആക്രമണം തടയാന്‍ ശ്രമിച്ച അറഫാത്തിന്റെ മാതാവിനെയും ഇവര്‍ ഉപദ്രവിച്ചു.Also Read : ഈമെയിലില്‍ സ്റ്റോറേജ് സ്പേസ് തീര്‍ന്നു, നിങ്ങളുടെ അക്കൗണ്ട് റദ്ദാക്കും ! വാസ്തവമെന്ത് ? വ്യക്തമാക്കി പൊലീസ്യുവതിയെ നിരന്തരമായി പിന്തുടരുകയും ഉപദ്രവിക്കുകയും ചെയ്തെന്ന് ആരോപിച്ചാണ് മാതാപിതാക്കളും ബന്ധുക്കളും ചേര്‍ന്ന് യുവാവിനെ മര്‍ദ്ദിക്കുകയും കൊലപ്പെടുത്തുകയും ചെയ്തത്.വെള്ളിയാഴ്ച വൈകുന്നേരം ഹഡ്ഗാവില്‍ നടന്ന കൊലപാതകത്തില്‍ ബന്ധുക്കളെയടക്കം പത്ത് പേരെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. സംഭവത്തില്‍ പിടിയിലായവര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസ് എടുത്തു. കൊലപാക കേസില്‍ വിശദമായ അന്വേഷണം നടത്തുകയാണെന്ന് പൊലീസ് അറിയിച്ചു. അന്വേഷണത്തിന് ശേഷമേ വിശദമായ വിവരങ്ങള്‍ ലഭിക്കുകയുള്ളൂ എന്നും പൊലീസ് പറഞ്ഞു. Also Read : കൊല്ലത്ത് റെയിൽവേ പാളത്തിന് കുറുകെ ടെലിഫോൺ പോസ്റ്റ് വെച്ച സംഭവം; പ്രതികളുടെ ഉദ്ദേശം അട്ടിമറി തന്നെയായിരുന്നെന്ന് എഫ്ഐആർThe post മകളെ പിന്തുടര്ന്നു; യുവാവിനെ ക്രൂരമായി കൊലപ്പെടുത്തി പെണ്കുട്ടിയുടെ മാതാപിതാക്കള്, സംഭവം മഹാരാഷ്ട്രയില് appeared first on Kairali News | Kairali News Live.