മദ്യലഹരിയില്‍ യുവ ഡോക്ടര്‍മാര്‍ ഓടിച്ച ജീപ്പിടിച്ച് ഒരാള്‍ മരിച്ചു; അപകടം ആക്കുളം പാലത്തില്‍

Wait 5 sec.

തിരുവനന്തപുരത്ത് മദ്യലഹരിയില്‍ യുവ ഡോക്ടര്‍മാര്‍ ഓടിച്ച ജീപ്പിടിച്ച് ഒരാള്‍ മരിച്ചു. ഗുരുതരമായി പരുക്കേറ്റ ഒരാളെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പാറശ്ശാല സ്വദേശി ശ്രീറാം (26) ആണ് മരിച്ചത്. ആക്കുളം പാലത്തില്‍ ഇന്ന് വെളുപ്പിനായിരുന്നു അപകടം. ഡോക്ടര്‍മാര്‍ ഓടിച്ച ജീപ്പ് ബൈക്കിലിടിച്ചായിരുന്നു അപകടം.അമിത വേഗതയില്‍ വന്ന ജീപ്പ് നിയന്ത്രണംവിട്ട് ബൈക്കിൽ ഇടിക്കുകയായിരുന്നു. ബൈക്കില്‍ സഞ്ചരിച്ച ശ്രീറാമിനെയും കൂടെയുള്ള പാറശ്ശാല സ്വദേശി തന്നെയായ ഷാനുവിനെയും ഉടനെ മെഡി.കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രാവിലെ 11 മണിയോടെ ശ്രീറാം മരിച്ചു.Read Also: മകളെ പിന്തുടര്‍ന്നു; യുവാവിനെ ക്രൂരമായി കൊലപ്പെടുത്തി പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍, സംഭവം മഹാരാഷ്ട്രയില്‍ഡോക്ടര്‍മാരായ വിഷ്ണു, അതുല്‍ എന്നിവരെ തുമ്പ പോലീസ് കസ്റ്റഡിയിലെടുത്തു. ഒരാള്‍ കൊട്ടാരക്കരയിലെ സഹകരണ ആശുപത്രിയിൽ ഡോക്ടറാണ്. മറ്റൊരാള്‍ മെഡിക്കല്‍ കോളേജിലെ പി ജി വിദ്യാർഥിയാണ്. കാറിലുണ്ടായിരുന്ന യുവ ഡോക്ടര്‍മാര്‍ മദ്യലഹരിയിലായിരുന്നതായി പൊലീസ് പറഞ്ഞു. തുമ്പ പൊലീസ് കേസെടുത്തു. അപകടത്തില്‍പ്പെട്ട ഇരുവരും ഓണ്‍ലൈന്‍ ഭക്ഷണ വിതരണക്കാരാണ്.Key words: car accident, trivandrumThe post മദ്യലഹരിയില്‍ യുവ ഡോക്ടര്‍മാര്‍ ഓടിച്ച ജീപ്പിടിച്ച് ഒരാള്‍ മരിച്ചു; അപകടം ആക്കുളം പാലത്തില്‍ appeared first on Kairali News | Kairali News Live.