ആലപ്പുഴയിൽ 3000 പേർക്കാണ് തൊഴിൽ സാധ്യതയെങ്കിൽ തൃശൂരിന്റെ ലക്ഷ്യം 6000 – 7000 ആണ്: ഡോ. തോമസ് ഐസക്

Wait 5 sec.

അടുത്ത മെഗാ ജോബ് എക്സ്പോ ഏപ്രിൽ മൂന്നാം വാരത്തിൽ തൃശൂരിൽ വെച്ചെന്ന് ഡോ. തോമസ് ഐസക് . തൃശൂർ ആലപ്പുഴയെ കടത്തി വെട്ടാൻ പോകുകയാണ് എന്നും . ആലപ്പുഴയിൽ 3000 പേർക്കാണ്തൊഴിൽ സാധ്യതയെങ്കിൽ തൃശൂരിന്റെ ലക്ഷ്യം 6000 – 7000 ആണ് എന്നും തോമസ് ഐസക് പങ്കുവെച്ച പോസ്റ്റിൽ പറഞ്ഞു.ആലപ്പുഴ നാല് മാസം കൊണ്ട് ചെയ്തത് തൃശൂർ രണ്ട് മാസം കൊണ്ട് ചെയ്യണം. അത് കൊണ്ട് കുറച്ച് തിടുക്കം ഉണ്ട് എന്നും ഐസക് കുറിച്ചു. ജോബ് സ്റ്റേഷനുകൾ എല്ലാം ഉദ്ഘാടനം നടത്തിയത് പോലെ അടുത്താഴ്ച്ച ഒറ്റ ദിവസം കൊണ്ട്എല്ലാം പഞ്ചായത്തും ഫെസിലിറ്റേഷൻ കേന്ദ്രങ്ങളും തുറക്കണം എന്നും അദ്ദേഹം പറഞ്ഞു. ഉദ്ഘാടനം കഴിഞ്ഞാൽ ഉടൻ DWMS ൽ രജിസ്റ്റർ ചെയ്തവരിൽ ആർക്കൊക്കെ തൊഴിൽ മേളയിൽ പങ്കെടുക്കാൻ താൽപര്യ ഉണ്ടെന്ന് ചോദിച്ച് അറിയണം എന്നും അടുത്തതായി പുതുതായി ജോലിക്ക് രജിസ്റ്റർ ചെയ്യാനുള്ളവരെ കണ്ടെത്തണമെന്നും അദ്ദേഹം വ്യക്തമാക്കി.also read: തരൂര്‍ വിഷയത്തില്‍ കോണ്‍ഗ്രസില്‍ ഗുരുതര പ്രതിസന്ധി തുടരുന്നു; വിമര്‍ശന വിവാദങ്ങളില്‍ കുടുങ്ങരുതെന്ന് നേതാക്കള്‍ക്ക് നിര്‍ദേശംപോസ്റ്റിന്റെ പൂർണരൂപംഒരു പഞ്ചായത്തില്‍ എല്ലാ വീട്ടിലും ഒരാള്‍ക്കെങ്കിലും നല്ല ജോലി ഉറപ്പു വരുത്താനാകുമോ? ഇതിനായി ഒരു പ്രോജക്റ്റ് അടുത്ത പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്താനാകുമോ? കേരള പഠന കോണ്‍ഗ്രസ്സിന്റെ അധികാര വികേന്ദ്രീകൃത സെമിനാറിന്റെ “പ്രാദേശിക വികസനവും തൊഴിലും” എന്ന ചര്‍ച്ചാ വേദിയില്‍ ഉയര്‍ന്ന ചോദ്യമാണിത്.എന്റെ ഉത്തരം സാധ്യമാണെന്നു തന്നെയായിരുന്നു. വിഷയം അവതരിപ്പിച്ച വിദഗ്ദ്ധര്‍ നൈപുണീ പരിശീലനം, സ്വയം തൊഴില്‍ സംരംഭങ്ങള്‍, അല്ലാതുള്ള ചെറുകിട-ഇടത്തരം വ്യവസായ സംരംഭങ്ങള്‍, സംരംഭകര്‍ക്കുള്ള വായ്പാ പദ്ധതി, വിജ്ഞാന കേരളം തൊഴില്‍ ക്യാമ്പയിന്‍ തുടങ്ങിയവയുടെ സാധ്യതകള്‍ വിശദീകരിച്ചിരുന്നു. മേല്‍പ്പറഞ്ഞവയൊന്നും ഒറ്റമൂലികളല്ല. എന്നാല്‍ അവയെല്ലാം പ്രാദേശികമായി സംയോജിപ്പിച്ചാല്‍ ലക്ഷ്യം നേടാം. പഞ്ചായത്തില്‍ ഇത്തരത്തില്‍ ഓരോ വീട്ടില്‍ നിന്നും ജോലി വേണ്ടവരുടെ ലിസ്റ്റ് ഉണ്ടാക്കുക. അഭ്യസ്ത വിദ്യരെ DWMS പ്ളാറ്റ്ഫോമില്‍ റജിസ്റ്റര്‍ ചെയ്യിക്കുക, തൊഴില്‍ മേളകളില്‍ പങ്കെടുപ്പിക്കുക, ജോബ് സ്റ്റേഷനുകളുടേയും സമീപ കോളേജിന്റേയും സഹായത്തോടെ ഇംഗ്ളീഷ് ഭാഷാ പരിശീലനം ഉദ്യോഗാര്‍ത്ഥികള്‍ക്ക് നല്‍കുക.ഇതോടൊപ്പം പ്രാദേശിക തൊഴില്‍ ദാതാക്കളോട് അടുത്ത ആറു മാസത്തെ തൊഴിലവസരങ്ങള്‍ അറിഞ്ഞ് മൊബിലൈസ്സ് ചെയ്യുക. ഉദ്യോഗാര്‍ത്ഥികള്‍ക്കുള്ള പ്രത്യേക നൈപുണീ പരിശീലനം കുടുംബശ്രീ-DDUGKY വഴി നല്‍കുക. നിലവിലുള്ള സൂക്ഷ്മ – ചെറികിട സംരംഭങ്ങളെ വിപുലപ്പെടുത്തുന്നതിനും, പുതിയവ ആരംഭിക്കുന്നതിനും KFC എക്സിക്ക്യൂട്ടീവ് ഡയറക്റ്റര്‍ മുന്നോട്ട് വെച്ച സ്കീം ഉപയോഗപ്പെടുത്തുക. ചെറുകിട കൃഷിയിടങ്ങളെ അത്യുല്‍പാദന ശേഷിയുള്ള ഹൈ പ്രിസിഷന്‍ ഫാമുകളായി മാറ്റാനുള്ള സ്കീമുകള്‍ ആവിഷ്കരിക്കുക. ഇതാണ് സമഗ്ര തൊഴില്‍ പദ്ധതി.കണ്ണൂര്‍ നായനാര്‍ അക്കാദമിയില്‍ നടക്കുന്ന ത്രിദിന അധികാര വികേന്ദ്രീകൃത സെമിനാര്‍ തദ്ദേശ വകുപ്പ് മന്ത്രി ശ്രീ. എം ബി രാജേഷ് ഉദ്‍ഘാടനം ചെയ്തു. ജനകീയാസൂത്രണ കാലത്തെ തദ്ദേശ വകുപ്പ് മന്ത്രി ശ്രീ. പാലോളി മുഹമ്മദ് കുട്ടി അദ്ധ്യക്ഷത വഹിച്ചു. ആയിരത്തിലേറെ പ്രതിനിധികള്‍ പങ്കെടുക്കുന്നു. പ്രൗഡ ഗംഭീരമായ തുടക്കം.The post ആലപ്പുഴയിൽ 3000 പേർക്കാണ് തൊഴിൽ സാധ്യതയെങ്കിൽ തൃശൂരിന്റെ ലക്ഷ്യം 6000 – 7000 ആണ്: ഡോ. തോമസ് ഐസക് appeared first on Kairali News | Kairali News Live.