ഈ ഫ്രൂട്ട് കോംബോ അത്ര ആരോഗ്യകരമല്ല, പ്രത്യേകിച്ച് തണ്ണിമത്തന്‍; സാലഡിലെ ചില പ്രശ്‌നക്കാര്‍!

Wait 5 sec.

ഫ്രൂട്ട് സാലഡ് ഇഷ്ടമുള്ളവരറിയാന്‍ ഇത്തിരി കാര്യങ്ങളുണ്ട്. ആരോഗ്യകരവും അതിനനുസരിച്ച് രുചിയുമുള്ള ആഹാരമാണ് ഫ്രൂട്ട് സാലഡ്. എന്നാല്‍ പഴങ്ങളിലെ പോഷകഗുണമുണ്ടെങ്കിലും ചില ഫ്രൂട്ട് കോമ്പിനേഷനുകള്‍ പ്രശ്‌നമാണ്. ഇക്കാര്യം പലര്‍ക്കും അറിയില്ല. ഇത് പലതരത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കും. അതില്‍ പ്രധാനപ്രശ്‌നം ദഹനവുമായി ബന്ധപ്പെട്ടുള്ളതാണ്.അസിഡിറ്റി, ഉയര്‍ന്ന ജലാംശം, മധുരം, നിഷ്പക്ഷത എന്നിങ്ങനെ പഴങ്ങളെ നാലായി തരം തിരിക്കാം. വ്യത്യസ്ത തരം പഴങ്ങള്‍ പച്ചക്കറികളുമായും മറ്റ് പഴങ്ങളുമായും കലര്‍ത്തുന്നത് ശ്രദ്ധിക്കണം. ചൂടുകാലത്ത് ഏവര്‍ക്കും പ്രിയപ്പെട്ട പഴമാണ് തണ്ണിമത്തന്‍. ഒരിക്കലും മറ്റ് പഴങ്ങളുമായി ചേര്‍ത്ത് ഇത് കഴിക്കാന്‍ പാടില്ല. ദഹനപ്രശ്‌നമുണ്ടാക്കുന്നതാണ് കാരണം. ജലാംശം അധികമടങ്ങിയ പഴങ്ങളായ തണ്ണിമത്തന്‍, കുക്കുമിസ് മെലോ, കാന്താലൂപ്പ് എന്നിവ കഴിക്കുമ്പോള്‍ ഇക്കാര്യം സൂക്ഷിക്കണം.ALSO READ: കോണ്‍ഗ്രസിന് തന്റെ സേവനം ആവശ്യമില്ലെങ്കില്‍ മറ്റ് ഓപ്ഷനുകള്‍ ഉണ്ട്; കേരളത്തിലെ കോണ്‍ഗ്രസില്‍ ഒരു പ്രധാന നേതാവിന്റെ അഭാവം ഉണ്ട്: ശശി തരൂര്‍ എംപിസ്റ്റാര്‍ച്ച് അടങ്ങിയ പഴങ്ങള്‍ പ്രോട്ടീന്‍ റിച്ച് പഴങ്ങള്‍ക്കൊപ്പം ചേര്‍ത്ത് കഴിക്കരുതെന്നാണ് പറയുന്നത്. പഴം, ഏത്തക്ക പോലെ സ്റ്റാര്‍ച്ച് അടങ്ങിയ പഴങ്ങള്‍ പേരക്ക, ഉണക്കിയ ആപ്രിക്കോട്ട്, കിവിഫ്രൂട്ട്, അവോക്കാഡോ തുടങ്ങിയ പ്രോട്ടീന്‍ അടങ്ങിയ പഴങ്ങള്‍ക്കൊപ്പം കഴിക്കരുത്. ഈ സാഹചര്യത്തിലാണ് ഫ്രൂട്ട് സലാഡ് കഴിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടത്. കാരണം ശരീരത്തിന് പ്രോട്ടീന്‍ ദഹിപ്പിക്കാന്‍ അസിഡിക് ബേസും അന്നജം ദഹിപ്പിക്കാന്‍ ആല്‍ക്കലൈന്‍ ബേസും ആവശ്യമാണ്.സ്‌ട്രോബെറി, ആപ്പിള്‍, മാതളനാരങ്ങ, പീച്ച് എന്നിവ വാഴപ്പഴം, ഉണക്കമുന്തിരി തുടങ്ങിയ മധുരമുള്ള പഴങ്ങളുമായി ചേര്‍ത്ത് കഴിക്കരുത്. അസിഡിറ്റി ഉള്ള പഴങ്ങളാണ് ആദ്യം പറഞ്ഞവ, ഇങ്ങനെ കഴിക്കുന്നത് ദഹന പ്രശ്‌നങ്ങള്‍, ഓക്കാനം, അസിഡോസിസ്, തലവേദന എന്നിവയ്ക്ക് കാരണമായേക്കാം. മറ്റൊന്ന് പപ്പായക്കൊപ്പം നാരങ്ങ കഴിക്കുന്നത് ഒഴിവാക്കണമെന്നതാണ്.The post ഈ ഫ്രൂട്ട് കോംബോ അത്ര ആരോഗ്യകരമല്ല, പ്രത്യേകിച്ച് തണ്ണിമത്തന്‍; സാലഡിലെ ചില പ്രശ്‌നക്കാര്‍! appeared first on Kairali News | Kairali News Live.