നിക്ഷേപക ഉച്ചകോടിയിൽ ഒപ്പുവച്ച താത്പര്യ പത്രങ്ങളുടെ തുടർ നടപടികൾക്ക് വിപുലമായ സംവിധാനങ്ങൾ ഒരുക്കാൻ സർക്കാർ

Wait 5 sec.

നിക്ഷേപക ഉച്ചകോടിയിൽ ഒപ്പുവച്ച താത്പര്യ പത്രങ്ങളുടെ തുടർ നടപടികൾക്ക് വിപുലമായ സംവിധാനങ്ങളാണ് സർക്കാർ ഒരുക്കുന്നത്. ഇതിനായി ഫാസ്റ്റ് ട്രാക്ക് സംവിധാനം ഏർപ്പെടുത്താനാണ് സർക്കാർ തീരുമാനം. പദ്ധതി നടത്തിപ്പ് മുഖ്യമന്ത്രി നേരിട്ട് മോണിട്ടർ ചെയ്യുംകരാറിലെത്തിയവ തരം തിരിക്കലാണ് ആദ്യ പ്രക്രിയ . ആറ് മാസത്തിനുള്ളിൽ യാഥാർത്ഥ്യമാകുന്നവ, ഒന്ന് – രണ്ട് വർഷങ്ങൾക്കുള്ളിൽ പൂർത്തിയാക്കാൻ കഴിയുന്നവ, എന്നിങ്ങനെ തരം തിരിച്ച് നടപടി ആരംഭിക്കും. തുടർ നടപടികൾക്ക് ഫാസ്റ്റ് ട്രാക്ക് സംവിധാനം ഏർപ്പെടുത്തി പ്രത്യേക നോഡൽ ഓഫീസർമാരെ നിയോഗിക്കും. ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി നടപടികൾ തുടർച്ചയായി വിലയിരുത്തും. മുഖ്യമന്ത്രി പങ്കെടുത്ത് കൃത്യമായി ഇടവേളകളിൽ അവലോകന യോഗം ചേരും. നിക്ഷേപകർക്ക് തടസ്സമില്ലാതെ ബന്ധപ്പെടാൻ ടോൾ ഫ്രീ നമ്പരും ഇ മെയിൽ സംവിധാനവും ഏർപ്പെടുത്തും.also read: ഇത് കേരളാ സാാാർ! ഒന്നര ലക്ഷം കോടി രൂപയുടെ വൻ നിക്ഷേപ പ്രഖ്യാപനവുമായി ആഗോള നിക്ഷേപക ഉച്ചകോടി കൊച്ചിയിൽ സമാപിച്ചുനിയമ ഭേദഗതികൾ തുടർന്നും ആവശ്യമുണ്ടെങ്കിൽ അതിനുള്ള നടപടികൾ സ്വീകരിക്കും. ഭൂ നിയമങ്ങളിൽ നിന്ന് ഇളവുകൾ നൽകാനുള്ള നടപടിക്രമങ്ങൾ ലഘൂകരിക്കും. ഇതിനായി മന്ത്രിതല സമിതി രൂപീകരിച്ച് ഇതിനകം നടപടികൾ ആരംഭിച്ചു. തോട്ടം ഭുമി വിനിയോഗിക്കുന്നതിന് പുതിയ മാർഗ്ഗ നിർദേശങ്ങൾ രൂപീകരിക്കാൻ പ്രത്യേക സമിതിയ്ക്കും രൂപം നൽകിയിട്ടുണ്ട്. ചുരുക്കത്തിൽ ഉച്ചകോടി സംഘടിപ്പിക്കുന്നതിൽ പ്രകടിപ്പിച്ച ഊർജ്ജം തുടർ നടപടികളിലും ഉണ്ടാകണം എന്ന നിശ്ചയദാർഡ്യത്തിലാണ് സർക്കാർ.The post നിക്ഷേപക ഉച്ചകോടിയിൽ ഒപ്പുവച്ച താത്പര്യ പത്രങ്ങളുടെ തുടർ നടപടികൾക്ക് വിപുലമായ സംവിധാനങ്ങൾ ഒരുക്കാൻ സർക്കാർ appeared first on Kairali News | Kairali News Live.