ഇന്ത്യയുടെ തെരഞ്ഞെടുപ്പു പ്രക്രിയയിൽ അനധികൃത കുടിയേറ്റക്കാർ ഇടപെടുന്നുവെന്ന് ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ. അമേരിക്ക അനധികൃത കുടിയേറ്റക്കാരെ നാടുകടത്തിയ നടപടി രാജ്യത്ത് എപ്പോൾ ആരംഭിക്കുമെന്ന് ഓരോ ഇന്ത്യക്കാരനും ചോദിക്കണമെന്നും ധൻകർ ആവശ്യപ്പെട്ടു. മറാത്ത്വാഡ സർവകലാശാലയുടെ ബിരുദദാനച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു ഉപരാഷ്ട്രപതി.ഇന്ത്യയിൽ ജീവിക്കാൻ അവകാശമില്ലാത്ത കോടിക്കണക്കിന് ആളുകളാണ് അനധികൃതമായി താമസിക്കുന്നതെന്ന് ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ പറഞ്ഞു .നിയമവിരുദ്ധ കുടിയേറ്റക്കാർ ഇന്ത്യയുടെ തെരഞ്ഞെടുപ്പ് പ്രക്രിയയിൽ ഇടപെടുകയും ജനാധിപത്യ സംവിധാനത്തിനുള്ളിൽ നിർണ്ണായക ഘടകമായി മാറുകയും ചെയ്യുന്നുവെന്നും ഉപരാഷ്ട്രപതി ആരോപിച്ചു. രാജ്യത്തെ ജനാധിപത്യത്തെ അട്ടിമറിക്കാൻ ശ്രമിക്കുന്നവരെ തുറന്നുകാട്ടാൻ സൂക്ഷ്മമായ അന്വേഷണം നടത്തണമെന്നും ധൻകർ ആവശ്യപ്പെട്ടു.also read: കോണ്‍ഗ്രസിന് തന്റെ സേവനം ആവശ്യമില്ലെങ്കില്‍ മറ്റ് ഓപ്ഷനുകള്‍ ഉണ്ട്; കേരളത്തിലെ കോണ്‍ഗ്രസില്‍ ഒരു പ്രധാന നേതാവിന്റെ അഭാവം ഉണ്ട്: ശശി തരൂര്‍ എംപിഅമേരിക്കൻ സർക്കാർ അടുത്തിടെ അനധികൃത കുടിയേറ്റക്കാരെ നാടുകടത്തിയ നടപടിയെയും ഉപരാഷ്ട്രപതി പരാമർശിച്ചു. രാജ്യത്ത് ഈ പ്രക്രിയ എപ്പോൾ ആരംഭിക്കുമെന്ന് ഓരോ ഇന്ത്യക്കാരനും ചോദിക്കണമെന്നും ധൻകർ കൂട്ടിച്ചേർത്തു.മതപരിവർത്തന വിഷയത്തിലും ധൻകർ നിലപാട് വ്യക്തമാക്കി. ഒരു വ്യക്തിക്ക് ഇഷ്ടമുള്ള ഏത് മതവും പിന്തുടരാം. എന്നാൽ പ്രലോഭനത്തിലൂടെ നടത്തുന്ന മതപരിവർത്തനം ലക്ഷ്യമിടുന്നത് ജനസംഖ്യാശാസ്ത്രം മാറ്റി മേധാവിത്വം നേടുകയാണെന്നും ധൻകർ ചൂണ്ടിക്കാട്ടി.ഡോ. ബാബാസാഹേബ് അംബേദ്കർ മറാത്ത്വാഡ സർവകലാശാലയുടെ ബിരുദദാനച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു ഉപരാഷ്ട്രപതി .The post ഇന്ത്യയുടെ തെരഞ്ഞെടുപ്പു പ്രക്രിയയിൽ അനധികൃത കുടിയേറ്റക്കാർ ഇടപെടുന്നു: ഉപരാഷ്ട്രപതി appeared first on Kairali News | Kairali News Live.