തെലങ്കാനയില്‍ തുരങ്കം തകര്‍ന്ന സംഭവം; രക്ഷാപ്രവര്‍ത്തനം സൈന്യം ഏറ്റെടുത്തു

Wait 5 sec.

തെലങ്കാനയിലെ നാഗര്‍കുര്‍ണൂല്‍ ജില്ലയില്‍ തുരങ്കത്തിന്റെ മേല്‍ക്കൂരയിടിഞ്ഞ് എട്ട് തൊഴിലാളികള്‍ കുടുങ്ങി കിടക്കുന്ന സംഭവത്തില്‍ രക്ഷാപ്രവര്‍ത്തനം സൈന്യം ഏറ്റെടുത്തു. നാഷണല്‍ ഡിസാസ്റ്റര്‍ റെസ്‌പോണ്‍സ് ഫോഴ്‌സും സ്റ്റേറ്റ് ഡിസാസ്റ്റര്‍ റെസ്‌പോണ്‍സ് ഫോഴ്‌സും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളാവുന്നുണ്ട്. ശനിയാഴ്ചയാണ് അപകടമുണ്ടായത്.ALSO READ: തൊഴിലാളികളുടെ ആവശ്യങ്ങൾ അംഗീകരിച്ചു; സർക്കാരിനും ആരോഗ്യമന്ത്രിക്കും അഭിവാദ്യമർപ്പിച്ച് മലപ്പുറം ജില്ലാ ആശാവർക്കേഴ്സ് സിഐടിയു യൂണിയൻസംഭവസ്ഥലത്തെത്തിയ സേന ത്വരിതഗതിയില്‍ തന്നെ രക്ഷാപ്രവര്‍ത്തനം ആരംഭിച്ച് കഴിഞ്ഞു. അത്യാധുനിക സാങ്കേതിക വിദ്യയിലൂടെ ആര്‍മിയുടെ എന്‍ജിനീയര്‍ ടാസ്‌ക് ഫോഴ്‌സാണ് പ്രവര്‍ത്തനം നടത്തുന്നത്. തുരങ്കത്തിന് പതിനാല് കിലോമീറ്ററോളം ഉള്ളില്‍ കോണ്‍ക്രീറ്റ് പാളി ഇടിഞ്ഞാണ് അപകടമുണ്ടായതെന്നാണ് വിവരം. തുരങ്കത്തിന്റെ ഒരു ഭാഗത്തുണ്ടായ ചോര്‍ച്ച പരിഹരിക്കാന്‍ കയറി തൊഴിലാളികളാണ് കുടുങ്ങിയത്.നാഗര്‍കുര്‍ണൂര്‍ ജില്ലയിലെ ശ്രീശൈലം ഡാമിന് പിന്നിലാണ് ഈ തുരങ്കം.തെലങ്കാന മന്ത്രി എന്‍ ഉത്തം കുമാര്‍ റെഡ്ഢി സംഭവസ്ഥലത്തുണ്ട്. സര്‍ക്കാര്‍ വിദഗ്ദരെ സമീപിച്ചിട്ടുണ്ടെന്നും കഴിഞ്ഞ വര്‍ഷം ഉത്തരാഖണ്ഡില്‍ നടന്ന സംഭവത്തില്‍ രക്ഷാപ്രവര്‍ത്തിനുണ്ടായിരുന്നവരും ഇതിലുണ്ടെന്നും അദ്ദേഹം പറഞ്ഞു. കുടുങ്ങി കിടക്കുന്നവരില്‍ രണ്ട് എന്‍ജിനീയര്‍മാരും യുഎസ് കമ്പനിയിലെ രണ്ട് ഓപ്പറേറ്റര്‍മാരും യുപി, ജാര്‍ഖണ്ഡ്, പഞ്ചാബ്, ജമ്മുകശ്മീര്‍ എന്നിവിടങ്ങളിലെ നാല് തൊഴിലാളികളുമാണ് ഉള്ളത്.ALSO READ: ‘ഞാൻ ചോദ്യങ്ങൾ പ്രവചിക്കുന്നു, അവ പരീക്ഷയ്ക്ക് വരുന്നത് യാദൃശ്ചികം’: ചോദ്യ പേപ്പർ ചോർത്തിയിട്ടില്ലെന്ന് ക്രൈംബ്രാഞ്ചിനോട് ഷുഹൈബ്നിലവില്‍ തുരങ്കത്തിലേക്ക് ശുദ്ധവായു കടത്തിവിടുന്നത് തുടരുകയാണ്. ശ്രീശൈലം മുതല്‍ ദേവര്‍കൊണ്ട വരെ നീളുന്നതാണീ തുരങ്കം.The post തെലങ്കാനയില്‍ തുരങ്കം തകര്‍ന്ന സംഭവം; രക്ഷാപ്രവര്‍ത്തനം സൈന്യം ഏറ്റെടുത്തു appeared first on Kairali News | Kairali News Live.