തിരുവനന്തപുരത്ത് മിസോറം സ്വദേശിയായവിദ്യാര്‍ഥി കുത്തേറ്റു മരിച്ചു; സഹപാഠി അറസ്റ്റില്‍

Wait 5 sec.

തിരുവനന്തപുരം നഗരൂരില്‍ മിസോറം സ്വദേശിയായ എഞ്ചിനീയറിംഗ് വിദ്യാര്‍ഥി കുത്തേറ്റു മരിച്ചു. രാജധാനി കോളേജിലെ ബി-ടെക്ക് 4-ാം വര്‍ഷ വിദ്യാര്‍ത്ഥിയും മിസോറം സ്വദേശിയുമായ വാലന്റയിന്‍ വി.എല്‍. ചാനയാണ് കൊല്ലപ്പെട്ടത്. 23 വയസായിരുന്നു. സംഭവത്തില്‍ കോളേജിലെ ബി-ടെക് സിവില്‍ എഞ്ചിനീയറിംഗ് 3-ാംവര്‍ഷ വിദ്യാര്‍ഥിയും മിസോറം സ്വദേശിയുമായ റ്റി. ലംസംഗ് സ്വാലയെ നഗരൂര്‍ പോലീസ് കസ്റ്റഡിയില്‍ എടുത്തു.ALSO READ: ‘ഞാൻ ചോദ്യങ്ങൾ പ്രവചിക്കുന്നു, അവ പരീക്ഷയ്ക്ക് വരുന്നത് യാദൃശ്ചികം’: ചോദ്യ പേപ്പർ ചോർത്തിയിട്ടില്ലെന്ന് ക്രൈംബ്രാഞ്ചിനോട് ഷുഹൈബ്സുഹൃത്തുക്കളായ ഇരുവരും കോളേജ് ഹോസ്റ്റലിന് പുറത്ത് വാടകയ്ക്ക് താമസിക്കുന്നവരാണ്. കഴിഞ്ഞ ദിവസം രാത്രി 11 മണിയ്ക്ക് കോളേജിന് സമീപമുള്ള നഗരൂര്‍ നെടുമ്പറമ്പ് ജംഗ്ഷനിലായിരുന്നു സംഭവം നടന്നത്. മദ്യ ലഹരിയില്‍ ഇരുവരും തമ്മിലുണ്ടായ വാക്കേറ്റത്തിനിടെ മൂന്നാം വര്‍ഷ വിദ്യാര്‍ഥിയെ 4-ാം വര്‍ഷ വിദ്യാര്‍ഥി കുത്തുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ വിദ്യാര്‍ഥിയെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. നഗരൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.Mizoram Native, an engineering student stabbed to death in TVMThe post തിരുവനന്തപുരത്ത് മിസോറം സ്വദേശിയായ വിദ്യാര്‍ഥി കുത്തേറ്റു മരിച്ചു; സഹപാഠി അറസ്റ്റില്‍ appeared first on Kairali News | Kairali News Live.