മുണ്ടക്കൈ ചൂരല്‍മല ഉരുള്‍പൊട്ടലുമായി ബന്ധപ്പെട്ട പുനരധിവാസത്തിനുള്ള രണ്ടാംഘട്ട കരട് പട്ടിക തയ്യാറായി. 81 കുടുംബങ്ങളാണ് രണ്ടാംഘട്ട പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. വാര്‍ഡ് പത്തില്‍ 42, പതിനൊന്നില്‍ 29, പന്ത്രണ്ടില്‍ 10 കുടുംബങ്ങളെയുമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതോടെ ടൗണ്‍ഷിപ്പില്‍ 323 കുടുംബങ്ങളായി.ALSO READ: ‘ഞാൻ ചോദ്യങ്ങൾ പ്രവചിക്കുന്നു, അവ പരീക്ഷയ്ക്ക് വരുന്നത് യാദൃശ്ചികം’: ചോദ്യ പേപ്പർ ചോർത്തിയിട്ടില്ലെന്ന് ക്രൈംബ്രാഞ്ചിനോട് ഷുഹൈബ്ചൂരല്‍മല മുണ്ടക്കൈ ദുരന്ത മേഖലയില്‍ നോ ഗോ സോണ്‍ പ്രദേശത്തെ കരട് പട്ടികയാണ് തയ്യാറായത്. കരട് പട്ടികയുടെ ലിസ്റ്റ് 24 ന് പുറത്ത് വരും. 10 ദിവസത്തിനകം ആക്ഷേപങ്ങള്‍ ഉന്നയിക്കാന്‍ അവസരമുണ്ട്. വൈത്തിരി താലൂക്ക് ഓഫീസ്, മേപ്പാടി ഗ്രാമപഞ്ചായത്ത്, വെള്ളരിമല വില്ലേജ് എന്നിവിടങ്ങളില്‍ ഹെല്‍പ്പ് ഡെസ്ക്കുകളുണ്ട്. മാര്‍ച്ച് 7 വരെ ആക്ഷേപങ്ങള്‍ നല്‍കാം. ആക്ഷേപങ്ങളില്‍ സ്ഥല പരിശോധന നടത്താന്‍ സബ് കലക്ടര്‍ക്കാണ് ചുമതല.ALSO READ: ഇത് കേരളാ സാാാർ! ഒന്നര ലക്ഷം കോടി രൂപയുടെ വൻ നിക്ഷേപ പ്രഖ്യാപനവുമായി ആഗോള നിക്ഷേപക ഉച്ചകോടി കൊച്ചിയിൽ സമാപിച്ചുദുരന്ത മേഖലയിലെ വാസയോഗ്യമല്ലാത്ത വീടുകള്‍ ഉള്‍പ്പെടുന്നവരുടെ ലിസ്റ്റാണ് ഇപ്പോള്‍ പ്രസിദ്ധീകരിച്ചത്. കഴിഞ്ഞദിവസം അര്‍ധരാത്രിയോടെയാണ് കരട് പട്ടിക അന്തിമമായത്. ആദ്യഘട്ടത്തില്‍ 242 കുടുംബങ്ങളുടെ പട്ടിക പ്രസിദ്ധീകരിച്ചിരുന്നു.The post മുണ്ടക്കൈ ചൂരല്മല ഉരുള്പൊട്ടല്; പുനരധിവാസത്തിനുള്ള രണ്ടാംഘട്ട കരട് പട്ടിക തയ്യാറായി appeared first on Kairali News | Kairali News Live.