കൊല്ലം കുണ്ടറയിൽ റെയിൽവേ പാളത്തിന് കുറുകെ ടെലിഫോൺ പോസ്റ്റ് വെച്ച സംഭവത്തിൽ എൻഐഎ പ്രതികളുടെ മൊഴിയെടുത്തു. റെയിൽവേ മധുര ആർപിഎഫ് വിഭാഗവും പ്രതികളെ ചോദ്യം ചെയ്തു. പാലരുവി എക്സ്പ്രസിനെ അട്ടിമറിക്കാനായിരുന്നു പ്രതികളുടെ ശ്രമമെന്ന് ആരോപണം ഉയർന്നിരുന്നു.also read: മുണ്ടക്കൈ ചൂരല്‍മല ഉരുള്‍പൊട്ടല്‍; പുനരധിവാസത്തിനുള്ള രണ്ടാംഘട്ട കരട് പട്ടിക തയ്യാറായിടെലിഫോൺ പോസ്റ്റ് മുറിച്ച് വിൽക്കാൻ വേണ്ടിയാണ് പാളത്തിൽ കൊണ്ടുവെച്ചതെന്നാണ് പ്രതികളുടെ മൊഴി. അരുണിനെയും രാജേഷിനെയും ഇന്ന് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യും. പ്രതികളെ കസ്റ്റഡിയിൽ വാങ്ങി വിശദമയ ചോദ്യം ചെയ്യലും തെളിവെടുപ്പും നടത്താണ് കേരള പൊലീസിന്റെ തീരുമാനം.കുണ്ടറ സ്വദേശി രാജേഷ്, പെരുമ്പുഴ സ്വദേശി അരുൺ എന്നിവരാണ് പിടിയിലായത്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്.പെരുമ്പുഴയിലെ ആളൊഴിഞ്ഞ ഒരു വീട്ടിൽ നിന്നാണ് പ്രതികൾ പിടിയിലാതെന്നാണ് വിവരം. പൈപ്പ് മുറിച്ച് ആക്രി ആക്കാൻ വേണ്ടിയാണ് പാലത്തിൽ കൊണ്ടുവച്ചതെന്നാണ് പ്രതികൾ മൊഴി നൽകിയിരിക്കുന്നത്. പ്രതികളെ കൊല്ലം റൂറൽ എസ്പി ചോദ്യം ചെയ്യുകയാണ്. കസ്റ്റഡിയിലുള്ള ഒരാൾക്ക് എതിരെ 11 ക്രിമിനൽ കേസുകളും മറ്റൊരാൾക്കെതിരെ അഞ്ച് ക്രിമിനൽ കേസുകളും ഉണ്ടെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്.The post റെയിൽവേ പാളത്തിന് കുറുകെ ടെലിഫോൺ പോസ്റ്റ് വെച്ച സംഭവം; എൻഐഎ പ്രതികളുടെ മൊഴിയെടുത്തു appeared first on Kairali News | Kairali News Live.