സംസ്ഥാനത്ത് താപനില വർധിക്കാൻ സാധ്യത. സാധാരണയെക്കാൾ 2 മുതൽ 3 ഡിഗ്രി സൽഷ്യസ് താപനില ഉയരാൻ സാദ്ധ്യത ഉണ്ടെന്ന് കാലാവസ്ഥാ വകുപ്പ് ഡയറക്ടർ. പൊതുജനങ്ങൾ ദുരന്ത നിവാരണ അതോറിറ്റിയുടെ മാർഗ നിർദ്ദേശങ്ങൾ പാലിക്കണമെന്നും കാലാവസ്ഥാ വകുപ്പ് ഡയറക്ടർ നീത കെ ഗോപാൽ.Also read: എം എസ് സൊല്യൂഷൻസ് സി ഇ ഒ ചോദ്യം ചെയ്യലിനായി ക്രൈം ബ്രാഞ്ചിന് മുന്നിൽ ഹാജരായിസംസ്ഥാനത്ത് സാധാരണയെക്കാൾ രണ്ട് ഡിഗ്രി സെൽഷ്യസ് മുതൽ മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യതയുണ്ടെന്നാണ് ദുരന്ത നിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്. 2023-24 വർഷത്തിന്റെ തുടർച്ചയായാണ് ഈ വർഷവും ചൂട് വർദ്ധിക്കുന്നത്. വരും ദിവസങ്ങളിൽ മേഘാവൃതമായ അന്തരീക്ഷവും, ചെറിയതോതിൽ ഉള്ള മഴയും ആശ്വാസം പകരുമെങ്കിലും, വേനൽക്കാലം ആകുന്നതോടെ ചൂട് വർദ്ധിക്കുമെന്ന് കാലാവസ്ഥാ വകുപ്പ് ഡയറക്ടർ നീത കെ ഗോപാൽ പറഞ്ഞു.Also read: തിരുവനന്തപുരത്ത് ഒൻപതാം ക്ലാസ് വിദ്യാർഥിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിസംസ്ഥാന ദുരന്തനിവാരണ അതോറിറ്റി പൊതുജനങ്ങൾക്ക് നൽകുന്ന നിർദ്ദേശങ്ങൾ ജനങ്ങൾ പാലിക്കണമെന്നും കാലാവസ്ഥാ വകുപ്പ് ഡയറക്ടർ അറിയിച്ചു. സംസ്ഥാനത്ത് താപനില ഉയരുന്ന സാഹചര്യത്തിൽ ലേബർ കമ്മീഷണർ തൊഴിലാളികൾക്കുള്ള മാർഗ്ഗനിർദേശങ്ങൾ നേരത്തെ തന്നെ പുറപ്പെടുവിച്ചിരുന്നു.The post സംസ്ഥാനത്ത് താപനില ഉയർന്നേക്കും; പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി ദുരന്ത നിവാരണ അതോറിറ്റി appeared first on Kairali News | Kairali News Live.