മതവിദ്വേഷ പരാമർശം അറസ്റ്റ് ഭയന്ന് പി സി ജോർജ് ഒളിവിലോ?

Wait 5 sec.

മതവിദ്വേഷ പരാമർശത്തിലുള്ള പി സി ജോർജിൻ്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതോെടെയാണ് നോട്ടീസ് നൽകാൻ പൊലീസ് വീട്ടിലെത്തിയത്. നോട്ടീസ് നേരിട്ട് കൈമാറണമെന്ന ആവശ്യം കുടുംബം അംഗീകരിച്ചില്ല. പി സി ജോർജ് വീട്ടിൽ ഇല്ലെന്നാണ് സൂചന. അറസ്റ്റ് ഒഴിവാക്കാൻ രഹസ്യ കേന്ദ്രത്തിലേക്ക് മാറിയെന്നും വിവരം.നോട്ടീസ് കൈപ്പറ്റാൻ തയ്യാറണെന്ന് അറിയിച്ചതായി മകൻ ഷോൺ ജോർജ്. എന്നാൽ നോട്ടീസ് നേരിട്ട് നൽകണമെന്ന പൊലീസ് നിലപാട് അംഗീകരിക്കാൻ കഴിയില്ലെന്നും ഷോൺ.Also Read: മതവിദ്വേഷ പരാമർശം; പി സി ജോർജിൻ്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിജാമ്യാപേക്ഷ തള്ളിയ ഹൈക്കോടതി പിസി ജോര്‍ജ്ജിനെതിരെ കടുത്ത നിരീക്ഷണങ്ങളാണ് നടത്തിയിട്ടുള്ളത്. പിസി ജോര്‍ജ്ജിനെതിരെ പ്രഥമദൃഷ്ട്യാ മതവിദ്വേഷ പരാമര്‍ശക്കുറ്റം നിലനില്‍ക്കും. പൊതുമധ്യത്തില്‍ മാപ്പുപറഞ്ഞ് കുറ്റകൃത്യത്തെ ലഘൂകരിക്കാനാവില്ലെന്നും. മാപ്പുപറഞ്ഞത് കൊണ്ട് കുറ്റകൃത്യത്തെ കഴുകിക്കളയാനാവില്ല. അങ്ങനെയുള്ള മാപ്പപേക്ഷ അംഗീകരിക്കാനാവില്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചു.Also Read: കൊല്ലത്ത് റെയിൽവേ പാളത്തിൽ ടെലിഫോൺ പോസ്റ്റ് വെച്ച് അട്ടിമറി ശ്രമം; ഒഴിവായത് വൻ ദുരന്തംപിസി ജോര്‍ജ്ജ് നിരന്തരം മതവിദ്വേഷ പ്രസംഗം നടത്തിയെന്നും. ജാമ്യം നല്‍കിയാല്‍ അത് തെറ്റായ ഒരു സന്ദേശമാകുമെന്നും കോടതി നിരീക്ഷിച്ചു.The post മതവിദ്വേഷ പരാമർശം അറസ്റ്റ് ഭയന്ന് പി സി ജോർജ് ഒളിവിലോ? appeared first on Kairali News | Kairali News Live.