ആശാ വർക്കർമാരുടെ സമരത്തിൽ പ്രതികരണവുമായി മന്ത്രി ജെ ചിഞ്ചു റാണി. ആശാ വർക്കർമാരെ നിയമിച്ചത് കേന്ദ്ര സർക്കാരാണെന്ന് മന്ത്രി പറഞ്ഞു. ഘട്ടം ഘട്ടമായി വേദന വർദ്ധനവ് നൽകേണ്ടത് കേന്ദ്ര സർക്കാരാണെന്നും മന്ത്രി വ്യക്തമാക്കി. ആശ വർക്കർമാർക്ക് വേതനം നൽകാൻ അല്പം താമസം നേരിട്ടു. താമസം വരാൻ പാടില്ലായിരുന്നു. വിഷയത്തിൽ സർക്കാർ ഇടപെടൽ ഉണ്ടായി എന്നും മന്ത്രി വ്യക്തമാക്കി.Also read: മതവിദ്വേഷ പരാമർശം അറസ്റ്റ് ഭയന്ന് പി സി ജോർജ് ഒളിവിലോ?മരമടി മഹോത്സവ ബില്ല് ഈ നിയമസഭയിൽ അവതരിപ്പിക്കും. ഉത്സവം നടത്താൻ കഴിയാത്തത് സംബന്ധിച്ച് പല പരാതികൾ ലഭിച്ചിട്ടുണ്ട്. ഒരു ഗ്രാമത്തിന്റെ ഉത്സവമായിട്ടാണ് ഗ്രാമങ്ങളിൽ ഇത് നടത്തുന്നത്. നാലു കത്ത് നൽകിയിട്ടും കേന്ദ്രത്തിൽ നിന്ന് ഒരു മറുപടിയും നൽകിയിട്ടില്ല. അടുത്ത മന്ത്രിസഭ പരിഗണിക്കും.കോടതി ഉത്തരവ് മറികടക്കാനാകുമെന്ന് പ്രതീക്ഷ എന്നും മന്ത്രി പറഞ്ഞു.Also read: കൊല്ലത്ത് റെയിൽവേ പാളത്തിൽ ടെലിഫോൺ പോസ്റ്റ് വെച്ച് അട്ടിമറി ശ്രമം; ഒഴിവായത് വൻ ദുരന്തംഅതേസമയം, വനം വകുപ്പിന് ആവശ്യമുള്ള വെറ്റിനറി ഡോക്ടർമാരുടെ സേവനം നൽകിയിട്ടുണ്ട്. നാട്ടാനകളും കാട്ടാനകളും പ്രശ്നമുണ്ടാക്കുമ്പോൾ നമ്മളുടെ ഡോക്ടർമാർ ഇടപെടുന്നു. ആവശ്യപ്പെട്ടാൽ ഇനിയും ഡോക്ടർമാരുടെ സേവനം നൽകും. യോജിച്ച പ്രവർത്തിക്കാൻ ബുദ്ധിമുട്ടില്ല എന്നും ദേവസ്വങ്ങൾക്കും ആവശ്യപ്പെടുന്നതിനനുസരിച്ച് സേവനം നൽകാറുണ്ട് എന്നും മന്ത്രി അറിയിച്ചു.The post ‘ആശാവർക്കർമാരുടെ സമരം; അവരെ നിയമിച്ചത് കേന്ദ്രം ‘: മന്ത്രി ജെ ചിഞ്ചു റാണി appeared first on Kairali News | Kairali News Live.