കുംഭമേളക്ക് പോയ ചെങ്ങന്നൂര്‍ സ്വദേശിയെ കാണാനില്ല

Wait 5 sec.

ആലപ്പുഴ | മഹാ കുംഭമേളക്ക് ഉത്തര്‍ പ്രദേശിലെ പ്രയാഗ്‌രാജിലേക്ക് പോയ ആലപ്പുഴ ചെങ്ങന്നൂര്‍ സ്വദേശിയെ കാണാനില്ലെന്ന് പരാതി. ചെങ്ങന്നൂര്‍ കൊഴുവല്ലൂര്‍ സ്വദേശി ജോജു ജോര്‍ജി(43)നെയാണ് കാണാതായത്.ഈ മാസം ഒമ്പതിനായിരുന്നു കുംഭമേളക്കായി ജോജു സുഹൃത്തിനൊപ്പം പ്രയാഗ്‌രാജിലേക്ക് പോയത്. കുടുംബവുമായി ഒരു തവണ സുഹൃത്തിന്റെ ഫോണില്‍ നിന്ന് ബന്ധപ്പെട്ടിരുന്നു. ഈ സമയം തന്റെ ഫോണ്‍ കേടാണെന്നും അറിയിച്ചു. ദിവസങ്ങള്‍ക്ക് ശേഷം സുഹൃത്ത് ഒറ്റക്കാണ് വീട്ടില്‍ തിരിച്ചെത്തിയത്.പ്രയാഗ്‌രാജില്‍ നിന്ന് ജോജുവിനെ കാണാതായെന്നാണ് സുഹൃത്ത് പറയുന്നത്. സംശയം തോന്നിയ ബന്ധുകള്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.