മസ്‌ക്കിന്റെ മകന്‍ മൂക്ക് തുടച്ചു; നൂറ്റാണ്ടുകളായി യുഎസ് പ്രസിഡന്റുമാര്‍ ഉപയോഗിച്ച മേശ മാറ്റി ട്രംപ്

Wait 5 sec.

അമേരിക്കന്‍ പ്രസിഡന്റുമാര്‍ നൂറ്റാണ്ടുകളായി ഉപയോഗിച്ചു വന്നിരുന്ന വൈറ്റ് ഹൗസ് ഓവല്‍ ഓഫിസിലെ റെസല്യൂട്ട് ഡെസ്‌ക് മാറ്റി ഡൊണാള്‍ഡ് ട്രംപ്. അറ്റകുറ്റപണികള്‍ക്കായാണ് മേശ മാറ്റിയതെന്ന് വിശദീകരണം പുറത്ത് വന്നെങ്കിലും, ശതകോടീശ്വരനും വൈറ്റ് ഹൗസ് ഉപദേശകനുമായ ഇലോണ്‍ മസ്‌കിന്റെ മകന്‍ കഴിഞ്ഞ ദിവസം മേശയില്‍ മൂക്ക് തുടയ്ക്കുന്നതിന്റെ ചിത്രങ്ങളും ദൃശ്യങ്ങളും പുറത്ത് വന്നതോടെയാണ് ഈ നടപടിയെന്നാണ് റിപ്പോര്‍ട്ടുകള്‍. 1880ല്‍ വിക്ടോറിയ രാജ്ഞി പ്രസിഡന്റ് റഥര്‍ഫോര്‍ഡ് ബി ഹെയ്‌സിന് സമ്മാനിച്ചതാണ് ട്രംപ് മാറ്റി സ്ഥാപിച്ച 145 വര്‍ഷം പഴക്കമുള്ള റെസല്യൂട്ട് ഡെസ്‌ക്.ALSO READ: സംസ്ഥാനത്ത് താപനില ഉയർന്നേക്കും; പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി ദുരന്ത നിവാരണ അതോറിറ്റിപിതാവിനൊപ്പം വൈറ്റ് ഹൗസ് സന്ദര്‍ശനത്തിന് എത്തിയതായിരുന്നു മസ്‌കിന്റെ മകന്‍ എക്‌സ് എഇഎ12. ഇതിനിടയിലാണ് കുട്ടി മൂക്കില്‍ വിരല്‍വയ്ക്കുന്നതും മേശയില്‍ തുടച്ചതും. ഇത് ട്രംപിനെ അസ്വസ്ഥനാക്കിയത്രേ. കുട്ടിക്കൊപ്പമുള്ള ട്രംപിന്റെ ചിത്രവും പുറത്തുവന്നിട്ടുണ്ട്. കുട്ടിയുടെ പ്രവൃത്തി ട്രംപിനൊട്ടും ഇഷ്ടപ്പെട്ടില്ലെന്നും അദ്ദേഹത്തെ അസ്വസ്ഥനാക്കിയെന്നുമാണ് വിവരം. നിലവില്‍ ജോര്‍ജ് എച്ച് ഡബ്ല്യു ബുഷും മറ്റുള്ളവരും ഉപയോഗിച്ചിരുന്ന പ്രശസ്തമായ സിആന്‍ഡ്ഒ ആണ് റെസല്യൂട്ട് ഡെസ്‌കിന് പകരമായി സ്ഥാപിച്ചിരിക്കുന്നതെന്നും അത് താല്‍കാലികമാണെന്നുമാണ് ട്രംപ് വ്യക്തമാക്കിയിരിക്കുന്നത്.ALSO READ: ‘നൂറു കോടി ക്ലബിലുണ്ട്, എന്നാല്‍ സാമ്പത്തിക ലാഭമുണ്ടാക്കിയില്ല’: ആടുജീവിതത്തെ കുറിച്ച് സംവിധായകന്‍145 വര്‍ഷത്തെ പഴക്കമുള്ള മേശ മാറ്റാനുള്ള തീരുമാനം ട്രംപൊരു ജെര്‍മോഫോബാണെന്ന് മുമ്പ് വ്യക്തമാക്കിയതുമായി ബന്ധപ്പെടുത്തിയാണ് സോഷ്യല്‍ മീഡിയ ചര്‍ച്ചയാക്കുന്നത്. എല്ലായിടത്തും രോഗാണുക്കള്‍ നിറഞ്ഞിരിക്കുന്നു എന്ന ഭയമാണ് ജെര്‍മോഫോബിയ. വൃത്തിയെ കുറിച്ചുള്ള അമിതമായ ഉത്കണ്ഠ ഉള്ളവരെയാണ് ഈ ഗണത്തില്‍പ്പെടുത്തിയിരിക്കുന്നത്.The post മസ്‌ക്കിന്റെ മകന്‍ മൂക്ക് തുടച്ചു; നൂറ്റാണ്ടുകളായി യുഎസ് പ്രസിഡന്റുമാര്‍ ഉപയോഗിച്ച മേശ മാറ്റി ട്രംപ് appeared first on Kairali News | Kairali News Live.