അന്താരാഷ്ട്ര പഠന കോൺഗ്രസ്സിൻ്റെ ഭാഗമായ ത്രിദിന സെമിനാറിന് കണ്ണൂരിൽ തുടക്കം. അധികാര വികേന്ദ്രീകരണവും തദ്ദേശ ഭരണവും എന്ന വിഷയത്തിലുള്ള സെമിനാർ മന്ത്രി എംബി രാജേഷ് ഉദ്ഘാടനം ചെയ്തു. ആയിരത്തിലധികം പ്രതിനിധികളാണ് സെമിനാറിൽ പങ്കെടുക്കുന്നത്.Also read: ആഗോള നിക്ഷേപക ഉച്ചകോടി: മലബാർ സിമൻ്സും ടാറ്റാ ഗ്രൂപ്പിനു കീഴിലുള്ള ആറ്റ്സൺ ഗ്രൂപ്പും ബോട്ടു നിർമാണ യൂണിറ്റ് തുടങ്ങാൻ താൽപര്യ പത്രം ഒപ്പുവച്ചുഎ കെ ജി പഠന ഗവേഷണ കേന്ദ്രവും പാട്യം ഗോപാലൻ പഠന ഗവേഷണ കേന്ദ്രവും ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളും ചേർന്നാണ് സെമിനാർ സംഘടിപ്പിക്കുന്നത്. ബർണ്ണശ്ശേരി ഇകെ നായനാർ അക്കാദമി, സെൻ്റ് മൈക്കിൾസ് സ്കൂൾ എന്നിവിടങ്ങളിലായി നാല് വേദികളിലാണ് പരിപാടികൾ. മുന്ന് ദിവസങ്ങളിലായി നടക്കുന്ന സെമിനാർ തദ്ദേശ വകുപ്പ് മന്ത്രി എം ബി രാജേഷ് ഉദ്ഘാടനം ചെയ്തു.Also read: ‘ആശാവർക്കർമാരുടെ സമരം; അവരെ നിയമിച്ചത് കേന്ദ്രം ‘: മന്ത്രി ജെ ചിഞ്ചു റാണിസംഘാടക സമിതി ചെയർമാൻ ഇപി ജയരാജൻ സ്വഗതം പറഞ്ഞ ചടങ്ങിൽ മുൻ മന്ത്രിയും അക്കാദമിക് സമിതി അധ്യക്ഷനുമായ പാലോളി മുഹമ്മദ് കുട്ടി അധ്യക്ഷത വഹിച്ചു. വിവിധ വിഷയങ്ങളിലായി 250 പ്രബന്ധങ്ങൾ അവതരിപ്പിക്കും. നയരൂപീകരണ ചർച്ച, അനുഭവ ചർച്ച, വീഡിയോ പ്രദർശനം തുടങ്ങിയവയും മൂന്നു ദിവസങ്ങളിലായി നടക്കും. ദേശീയ സെമിനാറിൽ മുൻ കേന്ദ്ര മന്ത്രി മണിശങ്കർ അയ്യർ മുഖ്യാതിഥിയാകും. തിങ്കളാഴ്ച സമാപന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൽ ഉദ്ഘാടനം ചെയ്യും.The post അന്താരാഷ്ട്ര പഠന കോൺഗ്രസ്; ത്രിദിന സെമിനാറിന് തുടക്കം; ഉദ്ഘാടനം നിർവഹിച്ച് മന്ത്രി എം ബി രാജേഷ് appeared first on Kairali News | Kairali News Live.