കേന്ദ്രസർക്കാർ കൊണ്ടുവന്ന കാർഷിക വിപണനത്തിനുള്ള ദേശീയ നയച്ചട്ടക്കൂടിനെതിരെ രാജ്യ വ്യാപക പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്ത് സംയുക്ത കിസാൻ മോർച്ച. കാർഷിക കോർപ്പറേറ്റവൽക്കരണത്തിനെതിരായ നയം തള്ളിക്കളയണമെന്ന് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരോട് എസ് കെ എം അഭ്യർത്ഥിച്ചു. ഗ്രാമതലത്തിൽ ഇതിനെതിരെ കർഷകരെ അണിനിരത്തുമെന്നും കിസാൻ മോർച്ച ഓൺലൈനായി ചേർന്ന യോഗത്തിൽ തീരുമാനിച്ചു.മൂന്നാം മോദി സർക്കാർ കൊണ്ടുവന്ന കാർഷിക വിപണനത്തിനുള്ള ദേശീയനയ ചട്ടക്കൂടിനെതിരെ കർഷകരെ അണിനിരത്തി പ്രതിഷേധം കടുപ്പിക്കുകയാണ് സംയുക്ത കിസാൻ മോർച്ച. Also Read: സവർക്കറെ സ്വാതന്ത്ര്യസമര പോരാളിയെന്ന് പ്രകീർത്തിച്ച് മോദി: സ്വാതന്ത്ര്യ സമരത്തിലെ ത്യാഗവും പോരാട്ടവും വിലമതിക്കാനാകാത്തതെന്ന് കുറിപ്പ്കാർഷിക വിപണിയെയും ഗ്രാമീണ കമ്പോളങ്ങളെയും കോർപ്പറേറ്റുകളുടെ വരുതിയിൽ കൊണ്ടുവരാൻ ലക്ഷ്യ വെച്ചുള്ള നയത്തിനെതിര പഞ്ചാബിലെ ആം ആദ്മി പാർട്ടി സർക്കാർ നിയമസഭയിൽ പ്രമേയം പാസാക്കിയ നടപടിയെ കിസാൻ സഭ സ്വാഗതം ചെയ്തു. പഞ്ചാബ് സർക്കാരിന്റെ ചരിത്രപരമായ തീരുമാനം പ്രതിപക്ഷ പാർട്ടികൾ ഏകകണ്ഠമായി സ്വീകരിച്ചത് ബഹുരാഷ്ട്ര കമ്പനികൾക്കും വൻകിട കുത്തകകൾക്കും വലിയ ആഘാതം സൃഷ്ടിച്ചെന്നും കിസാൻ സഭ ചൂണ്ടിക്കാട്ടി.നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള എൻഡിഎ സർക്കാർ അടിച്ചേൽപ്പിക്കുന്ന കോർപ്പറേറ്റ് നയങ്ങൾക്കെതിരെ രാജ്യത്തെ മുഴുവൻ ജനങ്ങളെയും അണിനിരത്തുന്നതിനുള്ള നിശ്ചയദാർഢ്യമാണ് സർക്കാരിന്റെ തീരുമാനത്തിലൂടെ തെളിയുന്നതെന്ന് കിസാൻ സഭ നേതാക്കൾ പ്രതികരിച്ചു. Also Read: 2024ല്‍ ഏറ്റവും കൂടുതല്‍ തവണ ഇന്റര്‍നെറ്റ് നിരോധനം ഏര്‍പ്പെടുത്തിയ രാജ്യങ്ങളില്‍ ഇന്ത്യ രണ്ടാമത്ദേശീയ നയ ചട്ടക്കൂട് സംസ്ഥാനങ്ങളുടെ അവകാശങ്ങളെ ഹനിക്കുന്നതാണെന്നും ഫെഡറൽ സംവിധാനത്തെ തകർക്കുന്നതാണെന്നുന്നും കിസാൻ സഭ വ്യക്തമാക്കി. മാത്രമല്ല കാർഷിക കോർപ്പറേറ്റുവത്കരണം ലക്ഷ്യം വെച്ചു കൊണ്ടുള്ള കേന്ദ്ര നയം തള്ളിക്കളയണമെന്ന് എൻഡിഎ ഭരിക്കുന്ന സംസ്ഥാനങ്ങളിലെയടക്കം മുഖ്യമന്ത്രിമാരോട് അഭ്യർത്ഥിച്ചു. ഇതിനെതിരെ ഗ്രാമതലത്തിൽ കർഷകരെ അണിനിരത്തി രാജ്യവ്യാപക പ്രതിഷേധം സംഘടിപ്പിക്കുമെന്നും ഓൺലൈനായി ചേർന്ന സംയുക്ത കിസാൻ മോർച്ച യോഗത്തിൽ തീരുമാനമായി. എസ് കെ എം നേതാക്കളായ വിജു കൃഷ്ണൻ, ദർശൻ പാൽ, പി കൃഷ്ണപ്രസാദ്, ഡോ. സുനിൽ തുടങ്ങിയ നേതാക്കൾ ഓൺലൈനായി ചേർന്ന യോഗത്തിൽ പങ്കെടുത്തു.The post കേന്ദ്രത്തിന്റെ കാർഷിക വിപണനത്തിനുള്ള ദേശീയ നയച്ചട്ടക്കൂടിനെതിരെ പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്ത് സംയുക്ത കിസാൻ മോർച്ച appeared first on Kairali News | Kairali News Live.