ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റിലെ മികച്ച പ്രകടനത്തിന് പിന്നാലെ ഏകദിന റാങ്കിങ്ങിലും ഇന്ത്യന്‍ താരങ്ങളുടെ തേരോട്ടം. ബാറ്റിങ്ങിലാണ് ഇന്ത്യ മേധാവിത്വം നിലനിർത്തിയത്. ശുഭ്മാൻ ഗിൽ തന്റെ ഒന്നാം സ്ഥാനം നിലനിർത്തിയപ്പോൾ പാകിസ്ഥാനെതിരെ സെഞ്ച്വറി അടിച്ചതിന്‍റെ ബലത്തിൽ വിരാട് കോഹ്ലി ആറാം സ്ഥാനത്ത് നിന്നും അഞ്ചിലേക്ക് കയറി. നേരത്തെ അഞ്ചാം സ്ഥാനത്തുണ്ടായിരുന്നു ന്യൂസിലാൻഡ് ബാറ്റർ ഡ‍ാരൽ മിച്ചൽ ആറാം സ്ഥാനത്തായി. ചാംപ്യൻസ് ട്രോഫിക്ക് മുമ്പായാണ് ഏകദിന റാങ്കിങ്ങിൽ ഗിൽ ഒന്നാമനായത്. ചാമ്പ്യന്‍സ് ട്രോഫിയില്‍ ബംഗ്ലാദേശിനെതിരേ ഗിൽ സെഞ്ച്വറി അടിച്ചിരുന്നു.ഏകദിന ബാറ്റര്‍മാരുടെ റാങ്കിങ്ങില്‍ ഒന്നാമതുള്ള ഗില്ലിന് 817 റേറ്റിങ് പോയന്റുണ്ട്. 770 റേറ്റിങ്ങോടെ പാക് താരം ബാബര്‍ അസം രണ്ടാമതും 757 റേറ്റിങ്ങോടെ രോഹിത് ശര്‍മ മൂന്നാമതുമുണ്ട്. ദക്ഷിണാഫ്രിക്കൻ വിക്കറ്റ് കീപ്പർ ബാറ്റർ ഹെൻ‍റിച്ച് ക്ലാസനാണ് നാലാം സ്ഥാനത്തുള്ളത്. ALSO READ; രഞ്ജി ട്രോഫി ഫൈനല്‍; തുടക്കത്തിലെ തകർച്ചയിൽ നിന്ന് കരകയറി വിദർഭ743 റേറ്റിങ്ങോടെയാണ് കോലി ന്യൂസീലൻഡിന്‍റെ ഡാരിൽ മിച്ചലിനെ മറികടന്ന് അഞ്ചാം സ്ഥാനത്തെത്തിയത്. ബംഗ്ലാദേശിനെതിരേ സെഞ്ചുറി നേടിയ രചിന്‍ രവീന്ദ്ര 18 സ്ഥാനങ്ങള്‍ മറികടന്ന് 24-ാമതെത്തി. കെഎല്‍ രാഹുല്‍ 15-ാം സ്ഥാനത്തേക്കും കയറിയിട്ടുണ്ട്. കഴിഞ്ഞ ദിവസം പുറത്തുവന്ന ടീമുകളുടെ ഏകദിന റാങ്കിങ്ങിൽ ഇന്ത്യയാണ് ഒന്നാം സ്ഥാനത്തുള്ളത്. ലോകചാംപ്യന്മാരായ ഓസ്ട്രേലിയ രണ്ടാമതും പാകിസ്താൻ മൂന്നാം സ്ഥാന്നത്തുമാണ്. ഓൾ റൗണ്ടർമാരുടെ റാങ്കിങ്ങിൽ അഫ്ഗാനിസ്ഥാന്റെ മുഹമ്മദ് നബിയാണ് ഒന്നാം സ്ഥാനത്ത്.The post ഏകദിന റാങ്കിങ് : ഒന്നാം സ്ഥാനത്ത് തുടർന്ന് ഗിൽ; ആദ്യ അഞ്ചിൽ തിരിച്ചെത്തി കോഹ്ലി appeared first on Kairali News | Kairali News Live.