അതിർത്തി മേഖലയിലെ ചെക്ക് പോസ്റ്റുകളിൽ ഖനന ഉൽപ്പന്നങ്ങൾ ഇടുക്കിയിലേക്ക് എത്തിക്കുവാൻ കൈക്കൂലി വാങ്ങുന്നതായി ആരോപണം. കേരളത്തിൽ നിന്നും എത്തുന്ന വാഹനങ്ങൾക്ക് പാസു നൽകാതെ തമിഴ്നാട് വാഹനങ്ങൾ മാത്രം കൈക്കൂലി വാങ്ങി കടത്തിവിടുന്നു എന്നാണ് പരാതി. എന്നാൽ കരിങ്കല്ലും പാറ ഉൽപ്പന്നങ്ങളും ആവശ്യത്തിന് എത്താതായതോടുകൂടി ഇടുക്കിയിലെ നിർമ്മാണമേഖല സ്തംഭനത്തിലാണ്.ഇടുക്കിയിൽ നിലനിൽക്കുന്ന ഖനന നിരോധനത്തെ തുടർന്ന് നിർമ്മാണ സാമഗ്രികളുടെ അപര്യാപ്തതിയിൽ ലൈഫ് ഭവന പദ്ധതിയിലടക്കം നിർമ്മാണ പ്രവർത്തനങ്ങൾ നിലച്ച അവസ്ഥയാണ്. തമിഴ്നാട്ടിൽ നിന്നും മാത്രമാണ് ഇപ്പോൾ ഖനന ഉൽപ്പന്നങ്ങൾ ഇടുക്കിയിൽ എത്തുന്നത്. തമിഴ്നാട്ടിൽ നിന്നുള്ള ടോറസ് ലോറികൾക്ക് മാത്രമാണ് ഇപ്പോൾ ഇടുക്കിയിലേക്ക് പ്രവേശനം ഉള്ളത്. ഇത് എത്തുന്നത് കള്ളപ്പാസും ചെക്കു പോസ്റ്റുകളിൽ പടിയും കൊടുത്താണെന്നാണ് ഉയരുന്ന ആക്ഷേപം. ALSO READ; ഗോഡ്സെയെ പ്രകീർത്തിച്ച എൻഐടി പ്രൊഫസർക്ക് സ്ഥാനക്കയറ്റം നൽകിയ നടപടിയിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ മാർച്ച്ഇടുക്കിയിൽ നിന്നുള്ള ടോറസ് വാഹനങ്ങൾക്ക് തമിഴ്നാട്ടിൽ നിന്നും ഖനന ഉൽപ്പന്നങ്ങൾ കയറ്റി കൊണ്ടുവരുന്നതിന് നിലവിൽ പെർമിറ്റ് കൊടുക്കുന്നില്ല.കേരള വാഹനങ്ങൾക്ക് പാസ് കൊടുക്കാതിരിക്കാൻ തമിഴ്നാട് ലോബികൾ വലിയ ഇടപെടലുകൾ നടത്തുന്നുണ്ടെന്നാണ് ആരോപണം ഉയരുന്നത്. തൽസ്ഥിതി തുടർന്നാൽ ഇടുക്കി ജില്ലയിലെ നിർമ്മാണ മേഖലയിലെ പ്രവർത്തനങ്ങൾ പൂർണമായും വരുംദിവസങ്ങളിൽ തടസ്സപ്പെടുന്ന സാഹചര്യമാണ് നിലനിൽക്കുന്നത്. നിർമാണ മേഖലയുമായി ബന്ധപ്പെട്ട് ആയിരക്കണക്കിന് ആളുകളാണ് ഉപജീവനം നടത്തുന്നത്. ഇതിലുപരി ലൈഫ് ഭവന പദ്ധതിയിലടക്കം വീടുകൾ ലഭിച്ച് അതിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ടുപോകുവാനാകാതെ നൂറുകണക്കിന് നിർധന കുടുംബങ്ങളാണ് വഴിയാധാരമായി നിൽക്കുന്നതും. കളക്ടറും ബന്ധപ്പെട്ട അധികാരികളും അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് ഉയരുന്ന ആവശ്യം.The post ചെക്ക് പോസ്റ്റുകളിൽ തമിഴ്നാട് വാഹനങ്ങൾ മാത്രം കൈക്കൂലി വാങ്ങി കടത്തിവിടുന്നതായി പരാതി; സ്തംഭിച്ച് ഇടുക്കിയിലെ നിർമ്മാണ മേഖല appeared first on Kairali News | Kairali News Live.