പുത്തനത്താണിയില്‍ ബസ് മറിഞ്ഞ് 18 പേര്‍ക്ക് പരുക്ക്

Wait 5 sec.

തിരൂര്‍ | മലപ്പുറം പുത്തനത്താണിയില്‍ ബസ് മറിഞ്ഞ് അപകടം. 18 പേര്‍ക്ക് പരുക്കേറ്റു. ഇന്ന് വൈകുനേരം 6.50ന് പുത്തനത്താണി  ചുങ്കം ദേശീയപാതയിലായിരുന്നു അപകടം.കോഴിക്കോട് നിന്ന് തൃശൂരിലേക്ക് പോയ പാരഡൈസ് എന്ന സ്വകാര്യ ബസാണ് അപകടത്തില്‍പ്പെട്ടത്. റോഡിന്റെ ഒരു വശത്തേക്ക് മറിഞ്ഞ ബസില്‍ നിന്ന് നാട്ടുകാരും പോലീസും ചേര്‍ന്ന് യാത്രക്കാരെ പുറത്തെടുത്തു. വൈകിട്ടായതിനാല്‍ ബസില്‍ നിറയെ യാത്രക്കാരുണ്ടായിരുന്നു.മറ്റൊരു വാഹനത്തിന് സൈഡ് നൽകുന്നതിനിടെ നിയന്ത്രണം തെറ്റി ഒരു വശത്തേക്ക് മറിയുകയായിരുന്നു. ആരുടെയും നില ഗുരുതരമല്ല. പരുക്കേറ്റവരെയെല്ലാം സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ല. അപകടത്തെ തുടർന്ന് പ്രദേശത്ത് ഏറെ നേരം ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. ബസ് റോഡിൽ നിന്ന് മാറ്റിയാണ് ഗതാഗതം പൂർവസ്ഥിതിയിലാക്കിയത്.