കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം പരാജയമെന്ന പരാമര്‍ശത്തില്‍ ഉറച്ച് ശശി തരൂര്‍

Wait 5 sec.

കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം പരാജയമെന്ന പരാമര്‍ശത്തില്‍ ഉറച്ച് ശശി തരൂര്‍. പതിനഞ്ച് ദിവസം കൊണ്ട് അഭിപ്രായം മാറ്റേണ്ട കാര്യമില്ലെന്ന് തരൂര്‍ പറഞ്ഞു. കെപിസിസി അധ്യക്ഷ പദവിയില്‍ സുധാകരന്‍ തന്നെ തുടരണമെന്നും, ഇപ്പോള്‍ കെപിസിസി അധ്യക്ഷനെ മാറ്റേണ്ട കാര്യമില്ലെന്നും അദ്ദേഹം തിരുവനന്തപുരത്ത് പ്രതികരിച്ചു.കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം പരാജയമെന്ന ദേശീയ ദിനപത്രത്തില്‍ നല്‍കിയ അഭിമുഖത്തില്‍ ഉറച്ചുനില്‍ക്കുകയാണ് ഇപ്പോഴും ശശിതരൂര്‍. പതിനഞ്ച് ദിവസം കൊണ്ട് അഭിപ്രായം മാറ്റേണ്ട കാര്യമില്ലെന്നാണ് തരൂരിന്റെ വിഷയത്തിലുള്ള പ്രതികരണം. തരൂര്‍ ഉയര്‍ത്തിയ വാദങ്ങളില്‍ ഇപ്പോഴും ഉറച്ചുനില്‍ക്കുകയാണ്.Also Read: ഒരുപാട് അന്വേഷിച്ചു പക്ഷെ പ്രമുഖനെ കിട്ടിയില്ല; അത് കൊണ്ട് ഉള്ളത് വെച്ച് അഡ്ജസ്റ്റ് ചെയ്ത് പി വി അൻവർകൂടാതെ കെപിസിസി അധ്യക്ഷ പദവിയില്‍ നിന്ന് സുധാകരനെ മാറ്റുമെന്ന സൂചന വന്ന സാഹചര്യത്തിൽ അതിനെ കുറിച്ചുള്ള പ്രതികരണത്തിൽ. സുധാകരൻ തന്നെ അദ്ധ്യക്ഷ സ്ഥാനത്ത് തുടരണമെന്നും തരൂര്‍ വ്യക്തമാക്കി. സുധാകരനെ പദവിയില്‍ നിന്ന് മാറ്റാനുള്ള സതീശന്റെ നീക്കം മനസിലാക്കിയാണ് തരൂരിന്റെ പ്രതികരണം. മാത്രമല്ല ലേഖന വിവാദത്തില്‍ തരൂരിനെ കടന്നാക്രമിക്കാതെ സുധാകരന്‍ സംയമനം പാലിച്ചിരുന്നു.The post കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം പരാജയമെന്ന പരാമര്‍ശത്തില്‍ ഉറച്ച് ശശി തരൂര്‍ appeared first on Kairali News | Kairali News Live.