എ.വി. റസലുമായുള്ള ആത്മബന്ധം പങ്കുവെച്ച് നേതാക്കൾ

Wait 5 sec.

എ.വി. റസലുമായുള്ള ആത്മബന്ധം അനുശോചന യോഗത്തിൽ പങ്കുവെച്ച് നേതാക്കൾ. രോഗവിവരം വിവരിക്കുമ്പോൾ മന്ത്രി വി.എൻ.വാസവൻ വിതുമ്പി കരഞ്ഞു . റസലിനെ അനുസ്മരിച്ചപ്പോൾ മുതിർന്ന നേതാവ് വൈക്കം വിശ്വന് വാക്കുകൾ പൂർത്തിയാക്കാൻ കഴിഞ്ഞില്ല.സംസ്കാര ശേഷം വീട്ടുവളപ്പിൽ നടന്ന അനുശോചന യോഗത്തിൽ എ.വി. റസലിൻ്റെ രാഷ്ട്രീയ നാൾവഴി കെ. അനിൽകുമാറാണ് വിശദീകരിച്ചു. പിന്നാലെ ചികിത്സ രീതിയുടെ ഒരോ ഘട്ടവും പ്രതിപാദിച്ച മന്ത്രി വി.എൻ വാസവൻ വാക്കുകൾ പൂർത്തിയാക്കാൻ പാടുപെട്ടു. കക്ഷി രാഷ്ട്രീയ ഭേദമെന്യ യോഗത്തിൽ സംസാരിച്ചവർക്കെല്ലാം സഖാവ് റസിലിനെ കുറിച്ച് പങ്കുവയ്ക്കാൻ ഉണ്ടായിരുന്നത് നല്ല ഓർമ്മകൾ മാത്രം ആയിരുന്നുalso read: എ വി റസലിന് നാടിന്റെ അന്ത്യാഞ്ജലി രണ്ട് ദിവസങ്ങളിലായി നടന്ന പൊതുദർശന ചടങ്ങിൽ ആയിരങ്ങളാണ് പ്രിയനേതാവിന് ആദരാഞ്ജലികളർപ്പിക്കാൻ എത്തിയത്.ശനിയാഴ്ച്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് എ.വി.റസലിൻ്റെ ഭൗതികദേഹം പൊതുദർശനത്തിനായി കോട്ടയത്തെ പാർട്ടി ആസ്ഥാനത്ത് എത്തിച്ചത്. ആ സമയം മുതൽ മൃതദേഹം ചിതയിലേക്ക് എടുക്കും വരെ ആയിരങ്ങളാണ് ആദരവ് അറിയിക്കാൻ ഒഴുകിയെത്തിയത്. മുഖ്യമന്ത്രി പിണറായി വിജയനും, സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ മാസ്റ്ററും കോട്ടയത്തെ പാർട്ടി ആസ്ഥാനത്ത് എത്തിയാണ് ആദരാഞ്ജലികൾ അർപ്പിച്ചത്. ഞായറാഴ്ച്ച ഉച്ചയ്ക്ക് 12 മണിയോടെ മൃതദേഹം ചിതയിലേക്ക് എടുക്കുമ്പോഴും കാണാനുള്ളവരുടെ നീണ്ട നിരയായിരുന്നു. ഒടുവിൽ പ്രവർത്തകർ മുദ്രാവാക്യം വിളികളോടെ പ്രിയ നേതാവിനെ യാത്രയാക്കിThe post എ.വി. റസലുമായുള്ള ആത്മബന്ധം പങ്കുവെച്ച് നേതാക്കൾ appeared first on Kairali News | Kairali News Live.