മറാഠിയിൽ സംസാരിച്ചില്ല; ബസ് കണ്ടക്ടറെ മർദ്ദിച്ച സംഭവത്തിൽ ആളിക്കത്തി മഹാരാഷ്ട്ര-കർണാടക അതിർത്തി തർക്കം    

Wait 5 sec.

കർണാടകയിലെ ബെലഗാവി ജില്ലയിലെ മാരിഹാളിൽ കഴിഞ്ഞ ദിവസമുണ്ടായ  സംഘർഷത്തിൽ  ഉറങ്ങി കിടന്ന മഹാരാഷ്ട്ര-കർണാടക അതിർത്തി തർക്കം വീണ്ടും തല പൊക്കിയിരിക്കയാണ് . മറാഠിയിൽ  പ്രതികരിച്ചില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയായിരുന്നു സംഘർഷം പൊട്ടിപ്പുറപ്പെട്ടത്.  കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ (കെഎസ്ആർടിസി) ബസിലെ  കണ്ടക്ടർ   യാത്രക്കാരിയോട്  മറാഠിയിൽ  മറുപടി നൽകാതിരുന്നതാണ് ഒരു വിഭാഗത്തെ പ്രകോപിപ്പിച്ചത്.  യാത്രക്കാരി മറാഠിയിൽ  ടിക്കറ്റ് ആവശ്യപ്പെട്ടുവെന്നും  എന്നാൽ തനിക്ക് ഭാഷ വശമില്ലെന്നും കന്നഡയിൽ സംസാരിക്കാനും ആവശ്യപ്പെട്ടതിനെ തുടർന്നായിരുന്നു സംഘർഷമുണ്ടായതെന്നാണ് കണ്ടക്ടർ പൊലീസിൽ മൊഴി നൽകിയിരിക്കുന്നത്. പെൺകുട്ടിയും കൂടെയുണ്ടായിരുന്ന പുരുഷ സുഹൃത്തുക്കളും ചേർന്നാണ് കണ്ടക്ടറെ മർദ്ദിച്ചത്.  ആക്രമണത്തിൽ ഉൾപ്പെട്ട നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പിന്നീട് സഭ്യമല്ലാത്ത പെരുമാറ്റം’ ആരോപിച്ച് പെൺകുട്ടി പരാതി നൽകിയതിനെത്തുടർന്ന് കണ്ടക്ടറിനെതിരെ ലൈംഗിക കുറ്റകൃത്യങ്ങളിൽ നിന്നുള്ള  പോക്സോ  നിയമപ്രകാരവും കേസെടുത്തു.പ്രതികാര നടപടിയെന്നോണം, പിറ്റേന്ന് കർണാടകയിലെ ചിത്രദുർഗ ജില്ലയിലെ ഹിരിയൂർ താലൂക്കിൽ മഹാരാഷ്ട്ര സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷനിലെ (എംഎസ്ആർടിസി) ഒരു ബസ് ഡ്രൈവറെ ആക്രമിച്ചു. ഭാസ്‌കർ ജാദവ് എന്നയാളുടെ മേൽ അജ്ഞാതർ പെയിന്റ് ഒഴിച്ചായിരുന്നു പ്രതിഷേധം.  സംഭവവുമായി ബന്ധപ്പെട്ട് നിരവധി പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.ഇതേത്തുടർന്ന് മഹാരാഷ്ട്ര ഗതാഗത മന്ത്രി പ്രതാപ് സർനായക് കർണാടകയിലേക്കുള്ള എംഎസ്ആർടിസി ബസ് സർവീസുകൾ നിർത്തിവച്ചതായി പ്രഖ്യാപിച്ചു.  ചിത്രദുർഗയിൽ വെച്ച് ബെംഗളൂരുവിൽ നിന്ന് മുംബൈയിലേക്ക് പോകുകയായിരുന്ന എംഎസ്ആർടിസി ബസിന് നേരെ കന്നഡ അനുകൂല പ്രവർത്തകർ ആക്രമണം നടത്തിയതായും പരാതിയുണ്ട്.മഹാരാഷ്ട്രയിൽ ഇന്ന് രാവിലെ ആഡംബര കെഎസ്ആർടിസി ബസിനെ ഒരു സംഘം ആളുകൾ തടഞ്ഞു നിർത്തി തകർത്ത സംഭവവും ആശങ്ക ഉയർത്തിയിരിക്കയാണ്. ബസിൽ കറുത്ത പെയിന്റ് കൊണ്ട് ‘ജയ് മഹാരാഷ്ട്ര’, ‘മറാഠി’, ‘മഹാരാഷ്ട്ര നവനിർമ്മാൺ സേന’ തുടങ്ങിയ മുദ്രാവാക്യങ്ങൾ എഴുതിയായിരുന്നു പ്രതിഷേധം.also read: യുവതിയുടെ പിന്നാലെ നടന്ന് ശല്യപ്പെടുത്തിയെന്ന് പരാതി; മഹാരാഷ്ട്രയില്‍ യുവാവിനെ കുത്തിക്കൊന്ന് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍മറാത്തി സംസാരിക്കുന്ന ജനസംഖ്യ കൂടുതലുള്ള ജില്ലയായ ബെലഗാവി, ഇരു സംസ്ഥാനങ്ങളും തമ്മിലുള്ള ചരിത്രപരമായ അതിർത്തി തർക്കത്തിന്റെ കേന്ദ്രബിന്ദുവാണ്. 1956-ൽ സംസ്ഥാന അതിർത്തികൾ പുനർനിർണയിക്കുന്നതിനും നാല് വർഷത്തിന് ശേഷം മഹാരാഷ്ട്ര രൂപീകരിക്കുന്നതിനുമുള്ള ഇന്ത്യയുടെ ലാൻഡ്മാർക്ക് നിയമത്തിൽ കർണാടകയ്ക്ക് തെറ്റായി നൽകിയിട്ടുണ്ടെന്ന് വാദിച്ചുകൊണ്ട്, ബെലഗാവിയും  അതിർത്തിയിലെ മറ്റ് നിരവധി ഗ്രാമങ്ങളും മഹാരാഷ്ട്രയെന്ന അവകാശവാദം ഉന്നയിച്ചിരുന്നു. അതെ സമയം ഈ അവകാശവാദങ്ങളെ കർണാടക സർക്കാർ ശക്തമായി എതിർത്തിരുന്നു.  1966-ൽ മഹാജൻ കമ്മീഷൻ കർണാടകയ്ക്ക് അനുകൂലമായി വിധി പ്രസ്താവിച്ചു, ബെലഗാവിക്ക് മേലുള്ള മഹാരാഷ്ട്രയുടെ അവകാശവാദങ്ങൾ തള്ളി. എന്നിരുന്നാലും, മഹാരാഷ്ട്ര ഈ തീരുമാനം അംഗീകരിക്കാൻ വിസമ്മതിക്കുകയും 2004-ൽ സുപ്രീം കോടതിയെ സമീപിക്കുകയും ചെയ്തു, അവിടെ കേസ് ഇപ്പോഴും തീർപ്പുകൽപ്പിച്ചിട്ടില്ല.The post മറാഠിയിൽ സംസാരിച്ചില്ല; ബസ് കണ്ടക്ടറെ മർദ്ദിച്ച സംഭവത്തിൽ ആളിക്കത്തി മഹാരാഷ്ട്ര-കർണാടക അതിർത്തി തർക്കം     appeared first on Kairali News | Kairali News Live.