വഖഫ് ബില്ലിനെ തൃണമൂൽ എതിർത്ത് തോല്പിക്കുമെന്ന് തൃണമൂൽ കോൺഗ്രസ് എം പി ഡെറിക്ക് ഒബ്രയിൻ. പാർലമെന്റിലെ പ്രധാനപ്പെട്ട പാർട്ടിയാണ് ടി എം സി, കേരളത്തിൽ താഴേതട്ടിൽ മെമ്പർഷിപ് ക്യാമ്പയിൻ തുടങ്ങാൻ പോകുകയാണ്. ശക്തമായ അടിത്തറയുണ്ടെങ്കിലേ വളരാൻ സാധിക്കൂവെന്നും ബംഗാൾ സർക്കാർ നടപ്പാക്കിയ പല പദ്ധതികളും പിന്നീട് മറ്റു സംസ്ഥാനങ്ങൾ പകർത്തിയെന്നും ഡെറിക്ക് ഒബ്രയിൻ എം പി പറഞ്ഞു.വഖഫ് ബിൽ മതപരമായ പ്രശ്നമല്ല, ഭരണഘടനാപരമായ വിഷയമാണ്. വഖഫ് ബില്ലിനെ 101 % എതിർക്കും എന്നും എം പി പറഞ്ഞു . എകീകൃത സിവിൽ കോഡും, സി എ എ ഭരണഘടനാപരമായ വിഷയമാ എന്നും അദ്ദേഹം പറഞ്ഞു. also read: സിപിഐഎം ബംഗാള്‍ സംസ്ഥാന സമ്മേളനം; പ്രതിനിധി സമ്മേളനം പ്രകാശ് കാരാട്ട് ഉദ്ഘാടനം ചെയ്തുThe post വഖഫ് ബിൽ ഒരു മതപരമായ പ്രശ്നമല്ല, അത് ഭരണഘടനപരമായ വിഷയമാണ്: തൃണമൂൽ കോൺഗ്രസ് എം പി ഡെറിക്ക് ഒബ്രയിൻ appeared first on Kairali News | Kairali News Live.