ഐ സി സി ചാമ്പ്യന്‍സ് ട്രോഫിയില്‍ പാക്കിസ്ഥാന്റെ ഓപണര്‍മാര്‍ പുറത്ത്. പതുക്കെ തുടങ്ങി ടീമിന് ക്രമാനുഗത സ്കോര്‍ ഉയര്‍ച്ച നല്‍കിയ ബാബര്‍ അസമും ഇമാമുള്‍ ഹഖുമാണ് പുറത്തായത്. ഹര്‍ദിക് പാണ്ഡ്യയുടെ ബോളില്‍ വിക്കറ്റ് കീപ്പര്‍ കെ എല്‍ രാഹുലിന് ക്യാച്ച് നല്‍കിയാണ് ബാബര്‍ പുറത്തായത്. 26 ബോളില്‍ 23 റണ്‍സാണ് ബാബര്‍ എടുത്തത്. അധികം വൈകാതെ ഇമാമുള്‍ ഹഖും പുറത്തായി. റണ്ണിന് ശ്രമിച്ചപ്പോള്‍ അക്സര്‍ പട്ടേല്‍ എറിഞ്ഞുവീഴ്ത്തുകയായിരുന്നു. 26 ബോളില്‍ പത്ത് റണ്‍ ആണ് ഹഖ് എടുത്തത്. പത്ത് ഓവര്‍ പിന്നിട്ടപ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 55 റണ്‍സ് ആണ് പാക്കിസ്ഥാന്‍ എടുത്തത്. അതേസമയം ഇതില്‍ 13 റണ്‍ എക്സ്ട്രാസ് ആണ്.Read Also: സൂപ്പര്‍ പോരില്‍ പാക്കിസ്ഥാന് ടോസ്, ബാറ്റിങ്; ഇന്ത്യന്‍ ടീമില്‍ മാറ്റമില്ലബോൾ ഓപൺ ചെയ്ത ഷമിയുടെ ആദ്യ ഓവറിൽ തന്നെ എക്സ്ട്രാസ് മഴയായിരുന്നു. ലോക കായിക ഭൂപടത്തിലെ ഏറ്റവും വാശിയേറിയ മത്സരമായ ഇന്ത്യ- പാകിസ്ഥാന്‍ ക്രിക്കറ്റ് പോരില്‍ പാക് പടയ്ക്കായിരുന്നു ടോസ്. ക്യാപ്റ്റന്‍ മുഹമ്മദ് റിസ്വാന്‍ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യന്‍ ടീമില്‍ മാറ്റമില്ല. അതേസമയം, പാക് ടീമില്‍ ഒരു മാറ്റമുണ്ട്. ഓപണറായി ഇമാമുള്‍ ഹഖിനെ പാക് ടീം കൊണ്ടുവന്നു. ഫഖാറിന് പകരമാണിത്. ദുബായ് ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മത്സരം.India fight back by sending back the Pakistan openers #PAKvIND #ChampionsTrophy #Cricket #CricketReelsWatch LIVE on @StarSportsIndia in India. Here's how to watch LIVE wherever you are https://t.co/S0poKnxpTX pic.twitter.com/bvaaU2bjnV— ICC (@ICC) February 23, 2025 The post പാണ്ഡ്യ വന്നു, പിന്നാലെ വിക്കറ്റ് വീണു; പാക്കിസ്ഥാന്റെ ഓപണര്മാര് പുറത്ത് appeared first on Kairali News | Kairali News Live.