പെൺകുട്ടിയെ പിന്തുടർന്ന് ശല്യപ്പെടുത്തി എന്ന് ആരോപിച്ച് യുവാവിനെ പെൺകുട്ടിയുടെ മാതാപിതാക്കളും ബന്ധുക്കളും ചേര്‍ന്ന് മര്‍ദിക്കുകയും കുത്തിക്കൊല്ലുകയും ചെയ്തു. മഹാരാഷ്ട്രയിലെ നന്ദേഡ് ജില്ലയില്‍ ആണ് സംഭവം. 21 വയസ്സുള്ള ഷെയ്ഖ് അറാഫത്ത് ആണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച വൈകുന്നേരം ജില്ലയിലെ ഹഡ്ഗാവ് പട്ടണത്തിലാണ് ആക്രമണമുണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട് 10 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതികള്‍ ഇയാളുടെ വീടിനടുത്ത് വെച്ച് വടികൊണ്ട് ചവിട്ടുകയും മര്‍ദിക്കുകയും തുടര്‍ന്ന് കുത്തിക്കൊല്ലുകയും ചെയ്യുകയായിരുന്നു.Read Also: നടുറോഡിൽ പൂക്കച്ചവടക്കാരനുമായി അടിപിടി കൂടി മന്ത്രിയുടെ ബന്ധു; സംഭവം ഉത്തർ പ്രദേശിൽആക്രമണത്തിനിടെ അറഫാത്തിനെ രക്ഷിക്കാന്‍ എത്തിയ അമ്മയെയും മര്‍ദിച്ചു. പ്രദേശത്ത് തന്നെയാണ് യുവതി താമസിക്കുന്നത്. മാതാപിതാക്കളും ബന്ധുക്കളും ഉള്‍പ്പെടെയുള്ള പ്രതികള്‍ ഇരയെ പിന്തുടർന്ന് എത്തുകയായിരുന്നു. വെള്ളിയാഴ്ച രാത്രിയാണ് ഹഡ്ഗാവ് പൊലീസ് 10 പേരെ അറസ്റ്റ് ചെയ്തത്.News Summary: The young man was beaten and stabbed to death by the girl’s parents and relatives, alleging that he had followed and harassed the girl.The post യുവതിയുടെ പിന്നാലെ നടന്ന് ശല്യപ്പെടുത്തിയെന്ന് പരാതി; മഹാരാഷ്ട്രയില് യുവാവിനെ കുത്തിക്കൊന്ന് പെണ്കുട്ടിയുടെ മാതാപിതാക്കള് appeared first on Kairali News | Kairali News Live.