ലഖ്‌നൗ| കേരള ഹൈക്കോടതി ജഡ്ജി ഡി കെ സിങ് സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു.ഡി കെ സിങ്ങിന് കാര്യമായ പരുക്കുകളില്ലെന്നാണ് വിവരം.ഉത്തര്‍പ്രദേശിലെ ലക്‌നൗവിലെ സുല്‍ത്താന്‍പൂര്‍ റോഡില്‍ വച്ചാണ് അപകടമുണ്ടായത്.സമാജ് വാദി പാര്‍ട്ടി എംഎല്‍എ രാകേഷ് സിങ്ങിന്റെ വാഹനവ്യൂഹത്തിലെ വാഹനവുമായാണ് ജസ്റ്റിസ് ഡികെ സിങ് സഞ്ചരിച്ച കാര്‍ കൂട്ടിയിടിച്ചത്.ജസ്റ്റിസിന്റെ വാഹത്തിലുണ്ടായിരുന്ന ചില പോലീസുകാര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.സംഭവത്തില്‍ ഉത്തര്‍പ്രദേശ് പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.