കേരളം ഇന്ത്യയിലല്ലേ എന്ന ചോദ്യവുമായി, കേന്ദ്ര അവഗണനക്കെതിരെ നാടിനെ സമരസജ്ജമാക്കി മുന്നേറുന്ന സിപിഐഎം ഏരിയാ കാൽനട ജാഥകൾക്ക് ജില്ലയിലാകെ ഉജ്ജ്വല വരവേൽപ്പുകളാണ് ലഭിക്കുന്നത്. ബുധനാഴ്ച കൽപ്പറ്റ, പനമരം ജാഥകളുടെ പര്യടനത്തിന് തുടക്കമായി. രണ്ടുദിവസത്തെ പര്യടനം പൂർത്തിയാക്കി കോട്ടത്തറ ജാഥ സമാപിച്ചു. ചൊവ്വാഴ്ച ആരംഭിച്ച മാനന്തവാടി ഏരിയാ ജാഥ പര്യടനം തുടരുകയാണ്. ബത്തേരി, മീനങ്ങാടി, വൈത്തിരി ഏരിയാ ജാഥകൾ വ്യാഴാഴ്ച തുടങ്ങും. കേരളത്തെ സാമ്പത്തികമായി ഞെരുക്കുന്ന കേന്ദ്രനയം തിരുത്തണമെന്നും മുണ്ടക്കൈ–ചൂരൽമല ദുരന്തബാധിതരുടെ പുനരധിവാസത്തിനായി സമർപ്പിച്ച രണ്ടായിരം കോടി രൂപയുടെ പാക്കേജ് അനുവദിക്കണമെന്നും ആവശ്യപ്പെട്ട് മാർച്ച് നാലിന് നടത്തുന്ന കൽപ്പറ്റ ഹെഡ് പോസ്റ്റ് ഓഫീസ് ഉപരോധത്തിന് മുന്നോടിയായാണ് കാൽനട ജാഥകൾ. പനമരം ജാഥ കോറോത്ത് ജില്ലാ സെക്രട്ടറി കെ റഫീഖ് ഉദ്ഘാടനം ചെയ്തു. കെ ഇസ്മായിൽ അധ്യക്ഷനായി. ALSO READ; പാലക്കാട് ധോണി വനമേഖലയിൽ കാട്ടുതീ; തീകെടുത്താനുള്ള ശ്രമം തുടരുന്നതായി വനം വകുപ്പ്മക്കിയാട്, വെള്ളമുണ്ട, പത്താം മൈൽ, വെള്ളമുണ്ട എട്ടേനാൽ, തരുവണ എന്നിവിടങ്ങളിൽ സ്വീകരണം നൽകി. കേന്ദ്രങ്ങളിൽ കോട്ടത്തറ ഏരിയാ ജാഥ പടിഞ്ഞാറത്തറയിൽ സമാപിച്ചു. മാനന്തവാടി ഏരിയ ജാഥ വാളാടുനിന്ന് ആരംഭിച്ച് കാട്ടിമൂല, വെൺമണി, കണ്ണോത്ത്മല, തവിഞ്ഞാൽ 44, തലപ്പുഴ എന്നിവിടങ്ങളിലെ സ്വീകരണം ഏറ്റുവാങ്ങി.The post ‘കേരളം ഇന്ത്യയിലല്ലേ’; കേന്ദ്ര അവഗണനക്കെതിരെയുള്ള സിപിഐഎം കാൽനട ജാഥകൾക്ക് വയനാട്ടിലാകെ ഉജ്ജ്വല വരവേൽപ്പ് appeared first on Kairali News | Kairali News Live.