അരനൂറ്റാണ്ടിലേറെയുള്ള കർഷക സമര പോരാട്ടങ്ങളുടെ ചരിത്രമുണ്ട് തമിഴ്നാട്ടിലെ നീലഗിരിക്ക്. പുരോഗമന പ്രസ്ഥാനങ്ങളുടെ ഉജ്ജ്വല ചരിത്രം പേറുന്ന ഈ ഭൂമിയിൽ ജീവിതം തന്നെ സമരമാക്കിയ ഒട്ടേറെ മനുഷ്യരുടെ ത്യാഗനിർഭര അടയാളങ്ങളും നിരവധി. സിപിഐഎം തമിഴ്നാട് സംസ്ഥാന കമ്മറ്റി അംഗവും 1988 മുതൽ 2006 വരെ നീലഗിരി ജില്ലാ സെക്രട്ടറിയുമായിരുന്ന സഖാവ് എൻ വാസു അവരിലൊരാളാണ്. നീലഗിരിയുടെ കമ്മ്യൂണിസ്റ്റ് ചരിത്രത്തിന്റെ നാൾവഴി തന്നെയാണ് എൻ വാസുവെന്ന സഖാക്കളുടെ തലൈവരുടെ ജീവിത വഴിയും. മലപ്പുറം ജില്ലയിലെ ചേളാരിയിൽ നിന്ന് പ്രാരാബ്ദങ്ങളുമായി ഗൂഡല്ലൂരിലേക്ക് നാടുവിട്ട കാലം മുതൽ തുടങ്ങുന്നു ആ സമരജീവിതം. ഫാക്ടറി തൊഴിലാളിയായി ഗൂഡല്ലൂരിൽ ജീവിതം തുടങ്ങി. 1966ൽ സിവിൽ സർവ്വേ സെക്ഷനിൽ മസ്ദൂറായി തൊഴിൽ ജീവിതം ആരംഭിച്ചു.ALSO READ; ദക്ഷിണേന്ത്യയിലെ പ്രധാന ഗോത്രോത്സവമായ അട്ടപ്പാടി മല്ലീശ്വരൻ ക്ഷേത്രത്തിലെ ശിവരാത്രി ഉത്സവം ആഘോഷിച്ചു1990ൽ ജോലി ഉപേക്ഷിച്ച് മുഴുവൻ സമയ പാർട്ടി പ്രവർത്തകനായി. ഇതിനിടെ പട്ടാളത്തിലും സേവനമനുഷ്ടിച്ചു. 1970 ലാണു പട്ടാളക്കാരനാകുന്നത്. മദ്രാസ് റജിമന്റിന്റെ 110 ടെറിറ്റോറിയൽ ആർമിയുടെ ഭാഗമായുള്ള ഹ്രസ്വകാല സേവനമായിരുന്നു അത്.1971 ൽ ഇന്ത്യാ പാക് യുദ്ധത്തിൽ പങ്കെടുത്തു. കമ്മ്യൂണിസ്റ്റ് പാർട്ടിക്കാരനാണോ, നക്സൽ ആണെന്ന് കേൾക്കുന്നുണ്ടല്ലോ എന്നെല്ലാം മേലുദ്യോഗസ്ഥർ തുടർച്ചയായി വാസുവിനെ ചോദ്യം ചെയ്യുമായിരുന്നു.അതിന്റെ പേരിൽതന്നെ പട്ടാളത്തിൽ നിന്ന് പിരിച്ചുവിടപ്പെട്ടു. 1967 ൽ വൈദ്യുതി ബോർഡിൽ സഖാവ് കെ. എം. ദണ്ഡപാണി പാർട്ടി സെൽ രൂപീകരിച്ചപ്പോൾ അതിലുണ്ടായിരുന്ന എട്ടുപേരിലൊരാൾ എൻ വാസുവായിരുന്നു.1970 ലാണ് തമിഴ്നാട്ടിൽ സിഐടിയു ആരംഭിക്കുന്നത്. തൊഴിലാളി സംഘടനയെ തോട്ടം മേഖലയിലാകെ കരുത്തുറ്റതാക്കി മാറ്റാൻ അദ്ദേഹവും മുൻ നിരയിലുണ്ടായിരുന്നു.അങ്ങനെ പാർട്ടി ചരിത്രത്തിനൊപ്പം ജീവിതം കൊണ്ടുനടന്ന അദ്ദേഹത്തിന്റെ ആത്മകഥാംശമുള്ള ഓർമ്മകുറിപ്പുകൾ പുസ്തകമായിട്ടുണ്ട്. മുംബൈയിൽ മാധ്യമപ്രവർത്തകനായ ടി സുരേഷ്കുമാർ ആണ് അദ്ദേഹത്തിന്റെ ഓർമ്മകൾ പുസ്തകരൂപത്തിലാക്കിയത്. മുൻമന്ത്രി ടികെ. ഹംസയാണ് അവതാരിക. പൊതുപ്രവർത്തനത്തിന്റെ ഭാഗമായി പലതവണ ജയിൽ വാസമനുഭവിച്ച വാസു കർഷകരുടേയും കർഷക തൊഴിലാളികളുടെയും ആദിവാസികളുടെയും അവകാശ സമരങ്ങളുടെ മുന്നണിപ്പോരാളിയായിരുന്നു.പ്രായം 75 പിന്നിട്ടതോടെ പാർട്ടി തീരുമാനമനുസരിച്ച് ഔദ്യോഗിക സ്ഥാനങ്ങളിൽ നിന്ന് ഒഴിഞ്ഞെങ്കിലും വനനിയമങ്ങളുടെ പേരിൽ കുടിയിറക്ക് ഭീഷണി നേരിടുന്ന കർഷകരുടെ നിയമ പോരാട്ടങ്ങളിലും സമരങ്ങളിലും ഇന്നും ഗൂഢല്ലൂരിന്റെ സമര മുഖം തന്നെയാണ് വാസുവേട്ടൻ.ALSO READ; ഒരുപാട് അന്വേഷിച്ചു പക്ഷെ പ്രമുഖനെ കിട്ടിയില്ല; അത് കൊണ്ട് ഉള്ളത് വെച്ച് അഡ്ജസ്റ്റ് ചെയ്ത് പി വി അൻവർജാതിക്കും ഭൂപ്രഭുത്വത്തിനുമെതിരെ ചെറുപ്പം മുതൽ നടത്തിയ ചോദ്യം ചെയ്യലുകളും അതിന്റെ പേരിൽ ഏറ്റുവാങ്ങിയ പീഢനങ്ങളുമെല്ലാം ഓർമ്മകളായി പുസ്തകത്തിലുണ്ട്. ഗൂഡല്ലൂരിലെ കമ്മ്യൂണിസ്റ്റ് നേതാവ് ലീല എന്ന എൻ വാസുവിന്റെ ഭാര്യയെക്കുറിച്ചും പുസ്തകത്തിൽ വിശദ പരാമർശ്ശമുണ്ട്.2002ലും 2022ലും നടു ഗൂഡല്ലൂരിൽ നിന്ന് നഗരസഭയിലേക്ക് തെരെഞ്ഞെടുക്കപ്പെട്ട കൗൺസിലറായിരുന്നു അവർ.പാർട്ടി ചിഹ്നത്തിൽ ഒരു മലയാളി തമിഴ്നാട്ടിൽ നിന്ന് ജയിച്ച അപൂർവ്വ സംഭവങ്ങളിൽ ഒന്നായിരുന്നു അത്.ഒട്ടേറെ സമരങ്ങൾക്ക് നീലഗിരിയിൽ നേതൃത്വം നൽകിയ എൻ വാസു അതിൽ ശ്രദ്ധേയമായതും തൊഴിലാളികൾക്കിടയിൽ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് ഇടം നൽകിയ സമരങ്ങളെക്കുറിച്ചുമെല്ലാം വിശദമായി വിവരിക്കുന്നുണ്ട്. വാൾപ്പാറക്കടുത്ത കാടമ്പാറയിലെ തൊഴിലാളി സമരം,പട്ടയത്തിനായി കുന്താപാലത്തിൽ നടന്ന സമരങ്ങൾ,പൊന്നൻ എന്ന ആദിവാസിയെ വനം വകുപ്പുകാർ പിടിച്ചുകൊണ്ടുപോയി മോയാർ വൈദ്യുതി ബോർഡ് പെൻ സ്റ്റോക്കിലേക്ക് വലിച്ചെറിഞ്ഞതുമായി ബന്ധപ്പെട്ടുയർന്ന സമരങ്ങൾ തുടങ്ങി അവയുടെ നിര നീണ്ടതാണ്. തോട്ടം തൊഴിലാളികൾക്ക് തുല്യനിലയിൽ കൂലി,ബോണസായി സാരി നൽകുന്നതിന് പകരം പണം എന്നിങ്ങനെയുള്ള ആവശ്യങ്ങളിലും ശക്തമായ സമരങ്ങളിൽ എൻ വാസു മുൻ നിരയിലുണ്ടായിരുന്നു.(കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) നീലഗിരി ജില്ലാ കമ്മിറ്റി പ്രസിദ്ധീകരിച്ചിരിക്കുന്ന പുസ്തകത്തിന്റെ വില 260 രൂപ. ഫോൺ: എൻ. വാസു 9443017799; സുരേഷ് കുമാർ ടി 9821694370)The post ചുവന്നുവിരിഞ്ഞ ഓർമ്മകൾ; നീലഗിരിയുടെ സമര ഓർമ്മകളുടെ പുസ്തകം, എൻ വാസുവിന്റേയും… appeared first on Kairali News | Kairali News Live.