ജിദ്ദ റിയാദ് പോലുള്ള വൻ നഗരങ്ങളിൽ ഗതാഗതകുരുക്ക് സൃഷ്ടിക്കുകയും, താമസക്കാർക്കും, റെസ്റ്റോറന്റിൽ ഭക്ഷണം കഴിക്കാൻ എത്തുന്നവർക്കും ശല്യമായി മാറിക്കൊണ്ടിരിക്കുന്ന ഡെലിവറി ബൈക്കുകൾക്ക് പകരം ബദൽ സംവിധാനം വരുന്നു.സുരക്ഷ വർദ്ധിപ്പിക്കുക, മലിനീകരണം കുറയ്ക്കുക, ഡെലിവറി ബൈക്കുകളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിമിതപ്പെടുത്തുക എന്ന ലക്ഷ്യങ്ങളോടെയാണ്, നിരവധി ഡെലിവറി കമ്പനികൾ ചെറിയ സൗരോർജ്ജ കാറുകൾ, ഡ്രൈവറില്ലാ വാഹനങ്ങൾ തുടങ്ങിയ നൂതന സംവിധാങ്ങളിലേക്ക് മാറുന്നത്.കുറഞ്ഞ ചെലവിൽ വികസിപ്പിച്ചെടുത്ത ഈ കാറുകൾ, മോട്ടോർസൈക്കിളുകൾക്ക് ഫലപ്രദമായ ഒരു ബദലായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.ഡ്രോൺ ഡെലിവറി സംവിധാനങ്ങൾ വികസിപ്പിക്കുന്നതിൽ വൈദഗ്ദ്ധ്യം നേടിയ മാറ്റർനെറ്റ് എന്ന കമ്പനിക്ക് ഒടുവിൽ M2 ഡ്രോണുകൾ പ്രവർത്തിപ്പിക്കുന്നതിന് രാജ്യത്ത് അനുമതി ലഭിച്ചു.2028 ആകുമ്പോഴേക്കും ഡെലിവറി ഫ്ലീറ്റുകളുടെ വലിയൊരു ശതമാനം ഇത്തരം വാഹങ്ങൾ ആയിരിക്കുമെന്നാണ്പ്രതീക്ഷിക്കുന്നത്.വർദ്ധിച്ചുവരുന്ന ആവശ്യം കൂടുതൽ കാര്യക്ഷമതയോടെ നിറവേറ്റുന്നതിനായി, നിരവധി സൗദി ഡെലിവറി കമ്പനികൾ സ്വയം ഓടിക്കുന്ന കാറുകളും ഡ്രോണുകളും അവരുടെ പ്രവർത്തനങ്ങളിൽ സംയോജിപ്പിക്കുന്നതിനുള്ള പദ്ധതികൾ അസ്സൂത്രണം ചെയ്യുന്നുണ്ട്.ജിദ്ദയിൽ റെസ്റ്റോറന്റുകൾക്ക് മുന്നിൽ ഡെലിവറി ഡ്രൈവർമാർ ഒത്തുകൂടുക, ഗതാഗതത്തിന് തടസ്സം സൃഷ്ടിക്കുക, തിരക്ക് ഉണ്ടാക്കുക, അപകട സാധ്യത വർദ്ധിപ്പിക്കുന്ന രീതിയിൽ മോട്ടോർ സൈക്കിളുകൾ ഓടിക്കുക എന്നിവ ചൂണ്ടിക്കാട്ടി പരാതി ഉയർന്നിട്ടുണ്ട്.The post സൗദി അറേബ്യയിലെ ഡെലിവറി കമ്പനികൾ ഡ്രൈവറില്ലാ വാഹനങ്ങളിലേക്കും ഡ്രോണുകളിലേക്കും മാറുന്നു appeared first on Arabian Malayali.