തിരുവനന്തപുരം| കടല്‍മണല്‍ ഖനനത്തിനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരെ സംസ്ഥാനത്ത് ഇന്ന് തീരദേശ ഹര്‍ത്താല്‍. ഫിഷറീസ് കോഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ഹര്‍ത്താല്‍ നടത്തുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ ബ്ലൂ-ഇക്കണോമി സാമ്പത്തിക നയത്തിനും കടല്‍ഖനനത്തിന് അനുമതി നല്‍കാനുള്ള തീരുമാനത്തിനുമെതിരെയാണ് ഫിഷറീസ് കോഡിനേഷന്‍ കമ്മിറ്റി ഹര്‍ത്താല്‍ ആചരിക്കുന്നത്.മത്സ്യത്തൊഴിലാളികളെയും നാടിനെയും ബാധിക്കുന്ന ഖനനത്തില്‍ നിന്ന് കേന്ദ്രം പിന്മാറണമെന്നാണ് ആവശ്യം. സിഐടിയു, സിപിഐ, കോണ്‍ഗ്രസ്, പ്രമുഖ തൊഴിലാളി സംഘടനകള്‍ തുടങ്ങിയവര്‍ ഹര്‍ത്താല്‍ വിജയിപ്പിക്കണമെന്നാവശ്യപ്പെട്ടിട്ടുണ്ട്.